Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.471 INR  1 EURO=107.2386 INR
ukmalayalampathram.com
Fri 26th Jun 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ശബരിമല സ്വര്‍ണക്കൊള്ള: വിഎസ്എസ്സിയുടെ അന്തിമ ഫോറന്‍സിക് റിപ്പോര്‍ട്ട് എസ്ഐടിക്ക്
reporter

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുടെ വ്യാപ്തിയെക്കുറിച്ചുള്ള വിഎസ്എസ്സി നടത്തിയ രണ്ടാംഘട്ട പരിശോധനയുടെ അന്തിമ ഫോറന്‍സിക് റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘത്തിന് (SIT) ലഭിച്ചു. നഷ്ടമായത് കിലോക്കണക്കിന് സ്വര്‍ണമാണെന്ന സൂചനയാണ് പരിശോധനാഫലത്തില്‍ നിന്ന് ലഭിക്കുന്നത്. പ്രതികള്‍ നല്‍കിയ മൊഴികളിലും കണക്കുകളിലും വലിയ വ്യത്യാസമുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പ്രതികളുടെ മൊഴി തെറ്റെന്ന് പരിശോധന

കട്ടിളപ്പാളി, ദ്വാരപാലക ശില്‍പപാളികള്‍ എന്നിവയില്‍ നിന്നായി 989 ഗ്രാം സ്വര്‍ണം ഉരുക്കിയപ്പോള്‍ ലഭിച്ചതായി പരിശോധനയില്‍ കണ്ടെത്തി. ഇതില്‍ 575 ഗ്രാം സ്വര്‍ണം തിരികെ പൂശിയതാണെന്ന് പ്രതികള്‍ പറഞ്ഞിരുന്നുവെങ്കിലും, ഈ മൊഴി പൂര്‍ണ്ണമായും തെറ്റാണെന്ന് ഫോറന്‍സിക് പരിശോധന വ്യക്തമാക്കുന്നു.

റിപ്പോര്‍ട്ട് നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.

989 ഗ്രാമില്‍ കൂടുതലാണ് നഷ്ടം

ശബരിമലയില്‍ നിന്ന് 989 ഗ്രാമിനും കൂടുതലായ സ്വര്‍ണം നഷ്ടപ്പെട്ടിട്ടുണ്ടെന്നതാണ് റിപ്പോര്‍ട്ടിലെ നിര്‍ണായക സൂചന. ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പ് വിഎസ്എസ്സിയിലെ ശാസ്ത്രജ്ഞരുമായി കൂടുതല്‍ വ്യക്തത തേടിയിട്ടുണ്ടെന്ന് എസ്ഐടി അറിയിച്ചു.

പണം നല്‍കി പകരം വച്ചെന്ന പ്രതികളുടെ വാദവും പരിശോധിക്കുന്നു

സ്വര്‍ണം ഉരുക്കിയതിനെ തുടര്‍ന്ന് ശേഷിച്ച സ്വര്‍ണത്തിന് പകരം തത്തുല്യമായ പണം ശബരിമലയിലേക്ക് നല്‍കിയതാണെന്ന് പ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവര്‍ധന്‍ എന്നിവര്‍ മൊഴി നല്‍കിയിരുന്നു. ഈ വാദത്തിന്റെ വിശ്വാസ്യതയും അന്വേഷണ സംഘം പരിശോധിക്കുന്നു

 
Other News in this category

 
 




 
Close Window