Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.1941 INR  1 EURO=110.485 INR
ukmalayalampathram.com
Sun 26th Apr 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
അയ്യപ്പ സംഗമ ചെലവില്‍ തെറ്റിദ്ധാരണ പരത്തുന്നുവെന്ന് പി. എസ്. പ്രശാന്ത്
reporter

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ സംഘാടനച്ചെലവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നുവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി. എസ്. പ്രശാന്ത് ആരോപിച്ചു. സംഗമത്തിനായി ഇതുവരെ ചെലവഴിച്ചത് വെറും മൂന്ന് കോടി രൂപ മാത്രമാണെന്നും, അത് മുഴുവനും സ്പോണ്‍സര്‍ഷിപ്പായി ലഭിച്ചതാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

ഒരു കോടി രൂപ കൂടി സ്പോണ്‍സര്‍ഷിപ്പായി ലഭിച്ചിട്ടുണ്ടെന്നും, 'മതപരമായ സമ്മേളനങ്ങള്‍, പ്രഭാഷണങ്ങള്‍' എന്ന ഹെഡില്‍ നിന്ന് 3 കോടി രൂപ അഡ്വാന്‍സായി എടുത്തിരുന്നുവെന്നും, സ്പോണ്‍സര്‍ഷിപ്പ് ലഭിച്ചതോടെ 2025 ഒക്ടോബര്‍ 17-ന് അത് തിരിച്ചടച്ചുവെന്നും പ്രശാന്ത് പറഞ്ഞു. ദേവസ്വം ബോര്‍ഡില്‍ നിന്ന് ഇതുവരെ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്നും അദ്ദേഹം ഉറപ്പിച്ചു.

ദേവസ്വം കമ്മീഷണര്‍ 2025 നവംബര്‍ 4-ന് കോടതിയില്‍ നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടില്‍ ആകെ ചെലവ് 4.5 കോടിയും GST യുമാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴത്തെ റിപ്പോര്‍ട്ട് എന്ത് അടിസ്ഥാനത്തിലാണ് നല്‍കിയതെന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും പ്രശാന്ത് അഭിപ്രായപ്പെട്ടു.

'ഇത് ആരും പരിശോധിക്കാവുന്ന കാര്യമാണ്,' എന്ന് പ്രശാന്ത് കുറിപ്പില്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട രേഖകളും അദ്ദേഹം കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്

 
Other News in this category

 
 




 
Close Window