Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
സച്ചിന്റെ പോസ്റ്റ് വിവാദത്തില്‍
reporter

ന്യൂഡല്‍ഹി: മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ വിവാഹ ക്ഷണം അറിയിച്ചുകൊണ്ട് രാഹുല്‍ ഗാന്ധിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച സച്ചിന്റെ പോസ്റ്റ് വിവാദമായി. രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും ഉള്‍പ്പെടെ പ്രമുഖരായ രാഷ്ട്രീയ നേതാക്കളെ വിവാഹത്തിനായി ക്ഷണിച്ച വിവരം സച്ചിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയോടൊപ്പമുള്ള ചിത്രം മാത്രം പിന്നീട് നീക്കം ചെയ്തതോടെ വിവാദം ശക്തമായി.

രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവരെയാണ് സച്ചിനും കുടുംബവും നേരിട്ട് ക്ഷണിച്ചത്. രാഹുല്‍ ഗാന്ധിയോടൊപ്പമുള്ള ചിത്രം ആദ്യം പോസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ഡിലീറ്റ് ചെയ്തു, പിന്നീട് വീണ്ടും പ്രസിദ്ധീകരിക്കുകയും ചെയ്തു.

കോണ്‍ഗ്രസിന്റെ കേരള ഘടകം ആരോപിച്ചത്, കേന്ദ്ര നേതൃത്വത്തിന്റെ സമ്മര്‍ദം മൂലമാണ് ചിത്രം നീക്കം ചെയ്തതെന്ന്. 'പോസ്റ്റ് വൈറലായതോടെ വെറും രണ്ട് മണിക്കൂറിനുള്ളില്‍ 6.27 ലക്ഷം വ്യൂസ് നേടി. പിന്നീട് പുലര്‍ച്ചെ വീണ്ടും പോസ്റ്റ് ചെയ്യേണ്ടി വന്നത് സമ്മര്‍ദത്തിന്റെ ഫലമാണ്,' എന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

സമൂഹമാധ്യമങ്ങളില്‍ വിഷയത്തില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയര്‍ന്നത്. പോസ്റ്റില്‍ തെറ്റുകള്‍ തിരുത്താനായിരിക്കാം നീക്കം ചെയ്തതെന്ന് ചിലര്‍ വാദിക്കുമ്പോള്‍, കോണ്‍ഗ്രസിന്റെ ആരോപണത്തെ അനുകൂലിച്ചും പലരും രംഗത്തെത്തി.

അര്‍ജുനിന്റെയും സാനിയയുടെയും വിവാഹാഘോഷങ്ങള്‍ മാര്‍ച്ച് 3-ന് ആരംഭിക്കും. മാര്‍ച്ച് 5-നാണ് വിവാഹച്ചടങ്ങുകള്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഇവരുടെ വിവാഹനിശ്ചയം നടന്നത്

 
Other News in this category

 
 




 
Close Window