Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
പത്ത് മാസം പ്രായമുള്ള ആലിന്‍ ഷെറിന്‍: നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കി യാത്രയായ കുഞ്ഞുമാലാഖ
reporter

ചങ്ങനാശ്ശേരി/കൊച്ചി: വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌കമരണം സംഭവിച്ച പത്ത് മാസം പ്രായമുള്ള ആലിന്‍ ഷെറിന്‍ എബ്രഹാം തന്റെ അവയവങ്ങള്‍ ദാനം ചെയ്ത് നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കി. മാതാപിതാക്കളായ അരുണും ഷെറിനും എടുത്ത മഹത്തായ തീരുമാനമാണ് കുഞ്ഞിന്റെ യാത്രയെ മനുഷ്യസ്‌നേഹത്തിന്റെ വലിയ മാതൃകയാക്കി മാറ്റിയത്.

നടന്‍ മോഹന്‍ലാല്‍ വികാരനിര്‍ഭരമായ കുറിപ്പിലൂടെ ആലിനെ അനുസ്മരിച്ചു. ''ചില കുരുന്നുകള്‍ക്ക് പുനര്‍ജന്മത്തിന്റെ പ്രതീക്ഷ നല്‍കി ലോകത്തോട് വിട പറഞ്ഞ കുഞ്ഞുമാലാഖയാണ് ആലിന്‍ ഷെറിന്‍. മാതാപിതാക്കളുടെ തീരുമാനം മനുഷ്യസ്‌നേഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്'' - എന്നാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ഫെബ്രുവരി 5-ന് ഉച്ചയ്ക്ക് 2.30-ഓടെ നടന്ന വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആലിനെ ആദ്യം ചങ്ങനാശ്ശേരി, തിരുവല്ല ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഫെബ്രുവരി 6-ന് രാത്രി കൊച്ചി അമൃത ആശുപത്രിയില്‍ എത്തിച്ചെങ്കിലും, ഡോക്ടര്‍മാരുടെ പരിശ്രമങ്ങള്‍ക്കിടയിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം ഉച്ചയോടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു.

- വൃക്കകള്‍: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 10 വയസുകാരന്

- കരള്‍: ആറുമാസം പ്രായമുള്ള കുഞ്ഞിന്, കിംസില്‍ ശസ്ത്രക്രിയ

- ഹൃദയ വാല്‍വ്: ശ്രീചിത്ര ആശുപത്രിക്ക്

- നേത്രപടലങ്ങള്‍: കൊച്ചി അമൃത ആശുപത്രിക്ക്

ഹൃദയം നുറുങ്ങുന്ന വേദനയിലും കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ എടുത്ത തീരുമാനം, സമൂഹത്തിന് മുന്നില്‍ ജീവിതം രക്ഷിക്കുന്ന മഹത്തായ മാതൃകയായി മാറിയിരിക്കുന്നു

 
Other News in this category

 
 




 
Close Window