Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.1941 INR  1 EURO=110.485 INR
ukmalayalampathram.com
Sun 26th Apr 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍: അയ്യപ്പസംഗമ കണക്കിലെ ആരോപണങ്ങള്‍ തെറ്റാണ്
reporter

കോട്ടയം: അയ്യപ്പസംഗമത്തിന്റെ കണക്കുകള്‍ സംബന്ധിച്ചുള്ള ആരോപണങ്ങള്‍ തെറ്റാണെന്ന് ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍ വ്യക്തമാക്കി. നിയമസഭയില്‍ താന്‍ പറഞ്ഞത് രേഖയുടെ അടിസ്ഥാനത്തിലാണെന്നും, അത് തെറ്റാണെന്ന് തെളിയിച്ചാല്‍ പ്രതിപക്ഷം ആവശ്യപ്പെടുന്ന പ്രായശ്ചിത്തത്തിന് തയ്യാറാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കള്‍ തെറ്റായ പ്രസ്താവന നടത്തുന്നുവെന്നും, പൊതുസമൂഹത്തോട് മാപ്പുപറയേണ്ടി വരുമെന്നും വാസവന്‍ അഭിപ്രായപ്പെട്ടു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ആഗോള അയ്യപ്പസംഗമത്തില്‍ നിന്ന് അകറ്റിയതാണ് കെസി വേണുഗോപാല്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കളെ വിഷമിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അയ്യപ്പസംഗമം ഭംഗിയായി നടക്കുന്നതിനിടെയാണ് ഒരു പാളി കാണാനില്ലെന്ന പോറ്റിയുടെ വെളിപ്പെടുത്തല്‍ ഉണ്ടായത്. തുടര്‍ന്ന് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും, കോടതി പരിഗണനയിലുള്ള വിഷയമായതിനാല്‍ സ്പീക്കര്‍ അനുമതി നിഷേധിച്ചു. പിന്നീട് വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍ നിന്നാണ് കാണാതായ പാളി കണ്ടെത്തിയത്.

''പോട്ടിയെ ഉപയോഗിച്ച് അയ്യപ്പസംഗമം പൊളിക്കാന്‍ നടത്തിയ ഗൂഢാലോചന അവര്‍ക്കെതിരെ തന്നെ തിരിച്ചുവരികയാണ്. ദേവസ്വം ബോര്‍ഡിന്റെ ക്രയവിക്രിയകളില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ല. നിയമസഭയില്‍ പറഞ്ഞത് രേഖയുടെ അടിസ്ഥാനത്തിലാണ്'' - വാസവന്‍ വ്യക്തമാക്കി

 
Other News in this category

 
 




 
Close Window