Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് ട്രസ്റ്റുകള്‍ മുഖേന 3826 കോടി സംഭാവന
reporter

ന്യൂഡല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് ട്രസ്റ്റുകള്‍ മുഖേന ലഭിച്ചത് 3826.35 കോടി. ഇതില്‍ 3157.65 കോടി (82.52%) ബിജെപിക്കാണ് ലഭിച്ചത്. കോണ്‍ഗ്രസിന് 298.78 കോടി, തൃണമൂല്‍ കോണ്‍ഗ്രസിന് 102 കോടി ലഭിച്ചു.

ആകെ 20 ട്രസ്റ്റുകളില്‍ 15 എണ്ണം വാര്‍ഷിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍, സംഭാവന ലഭിച്ചതായി അറിയിച്ചത് 10 പാര്‍ട്ടികളാണ്. പ്രുഡന്റ് തെരഞ്ഞെടുപ്പ് ട്രസ്റ്റ് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയതായി (2668.46 കോടി) അസോസിയേഷന്‍ ഓഫ് ഡമോക്രാറ്റിക് റിഫോംസ് (ADR) റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്രയാണ് മുന്നില്‍ - 1225.43 കോടി. തുടര്‍ന്ന് തെലങ്കാന (358.25 കോടി), ഹരിയാന (212.90 കോടി), പശ്ചിമ ബംഗാള്‍ (203.85 കോടി), ഗുജറാത്ത് (200.50 കോടി). കേരളത്തില്‍ നിന്ന് 50 കോടി സംഭാവനയായി ലഭിച്ചു.

2024-25 കാലത്ത് 228 വ്യാപാരസ്ഥാപനങ്ങള്‍ 3636.82 കോടി സംഭാവന നല്‍കി. വ്യക്തികള്‍ 187.62 കോടി നല്‍കി.

- Elevated Avenue Realty - 500 കോടി

- Tata Sons - 308.13 കോടി

- TCS - 217.62 കോടി

- Megha Engineering & Infrastructure - 175 കോടി

സംഭാവനകളില്‍ നിര്‍മാണമേഖലയാണ് മുന്നില്‍ - 1063.13 കോടി (27.78%). റിയല്‍ എസ്റ്റേറ്റ് - 629.17 കോടി (16.44%), ഐ.ടി.-ടെലികോം - 451.86 കോടി (11.81%)

 
Other News in this category

 
 




 
Close Window