Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.1941 INR  1 EURO=110.485 INR
ukmalayalampathram.com
Sun 26th Apr 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
സിപിഎം സ്ഥാനാര്‍ത്ഥി ചര്‍ച്ചയില്‍ സ്വരാജിന് മുന്‍തൂക്കം
reporter

മലപ്പുറം ജില്ലയിലെ സിപിഎമ്മിന്റെ ശക്തികേന്ദ്രമായ പൊന്നാനി മണ്ഡലത്തില്‍ കരുത്തുറ്റ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിക്കുള്ളില്‍ ആരംഭിച്ചു. യുവ നേതാക്കളില്‍ പ്രമുഖനായ എം. സ്വരാജിന്റെ പേരാണ് പ്രധാനമായും പരിഗണിക്കുന്നത്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പി.വി. അന്‍വറിനെതിരെ ശക്തമായ പോരാട്ടം നടത്തിയ സ്വരാജിന് ഉറച്ച മണ്ഡലം നല്‍കണമെന്ന നിലപാടാണ് പാര്‍ട്ടി നേതൃത്വത്തില്‍ ഉയര്‍ന്നിരിക്കുന്നത്.

സ്വരാജിനെ കൂടാതെ, സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവനെയും പൊന്നാനിയിലേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ സ്വരാജിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനാണ് മുന്‍തൂക്കം. വിജയരാഘവനെ കുന്നമംഗലത്തേക്കും പാര്‍ട്ടി പരിഗണിക്കുന്നതായി സൂചന.

നിലവിലെ പൊന്നാനി എംഎല്‍എ പി. നന്ദകുമാറിനെ വീണ്ടും മത്സരിപ്പിക്കുമെന്ന അഭ്യൂഹവും നിലനില്‍ക്കുന്നു. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് പാര്‍ട്ടി തീരുമാനമെടുക്കുമെന്നാണ് നന്ദകുമാര്‍ വ്യക്തമാക്കുന്നത്. 'മണ്ഡലത്തിനായി കഴിവിന്റെ പരമാവധി ചെയ്തിട്ടുണ്ട്. ഫെബ്രുവരിയില്‍ 1,200 കോടി രൂപ നിക്ഷേപ ലക്ഷ്യമിട്ട് യോഗം നടക്കും. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമോ എന്നത് പാര്‍ട്ടി തീരുമാനിക്കേണ്ടതാണ്,' അദ്ദേഹം പറഞ്ഞു.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച ഔപചാരിക ചര്‍ച്ചകള്‍ ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് സംസ്ഥാന നേതാക്കള്‍ വ്യക്തമാക്കി. 'എല്‍ഡിഎഫിന്റെ കേരള യാത്രയിലാണ് ഇപ്പോള്‍ ശ്രദ്ധ. അത് പൂര്‍ത്തിയായശേഷം മാത്രമേ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ നടക്കൂ. പൊന്നാനി മലപ്പുറത്തെ ഏറ്റവും വിലപ്പെട്ട മണ്ഡലമാണ്. അനുയോജ്യനായ സ്ഥാനാര്‍ത്ഥിയെ തന്നെ തെരഞ്ഞെടുക്കും,' സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ ജില്ലാ സെക്രട്ടറിയുമായ ഇ.എന്‍. മോഹന്‍ദാസ് പറഞ്ഞു

 
Other News in this category

 
 




 
Close Window