Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കേരളം ദാരിദ്ര്യ നിര്‍മാര്‍ജനത്തിലും ആയുര്‍ദൈര്‍ഘ്യത്തിലും മാതൃക - അമര്‍ത്യ സെന്‍
reporter

തിരുവനന്തപുരം: ദാരിദ്ര്യ നിര്‍മാര്‍ജനത്തിലും ആയുര്‍ദൈര്‍ഘ്യത്തിലും പ്രതിശീര്‍ഷ വരുമാനത്തിലും രാജ്യം ഉറ്റുനോക്കുന്ന മാതൃകയാണ് കേരളമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാന ജേതാവുമായ അമര്‍ത്യ സെന്‍ അഭിപ്രായപ്പെട്ടു. ആസൂത്രണ ബോര്‍ഡ് സംഘടിപ്പിച്ച വിഷന്‍-2031 അന്താരാഷ്ട്ര സമ്മേളനത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഈ അഭിപ്രായം പ്രകടിപ്പിച്ചത്.

കേരളത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ പുരോഗതിക്കു പിന്നില്‍ ചരിത്രപരമായ അടിത്തറയുണ്ടെന്നും ലോകത്തോടുള്ള തുറന്ന മനസാണ് സംസ്ഥാനത്തിന്റെ പ്രത്യേകതയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 14-ാം നൂറ്റാണ്ടില്‍ തന്നെ കേരളം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നുവെന്നും ഇബ്‌നു ബത്തൂത്തയുടെ രേഖകളില്‍ കേരളത്തെക്കുറിച്ചുള്ള പരാമര്‍ശം അതിന്റെ തെളിവാണെന്നും സെന്‍ പറഞ്ഞു. സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും അന്നത്തെ രേഖകളില്‍ സൂചനകളുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സുരക്ഷ എന്നിവയില്‍ കേരളം കൈവരിച്ച നേട്ടം വികസന കാഴ്ചപ്പാടിന്റെ വിജയമാണെന്നും, രാജ്യത്തിന്റെ മാനവവിഭവശേഷി വികസനത്തില്‍ കേരളം പ്രതീക്ഷകള്‍ തെറ്റിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 1957ലെ ആദ്യ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇടത് രാഷ്ട്രീയത്തിന്റെ സാധ്യതകളെക്കുറിച്ച് നടന്ന ചര്‍ച്ചകളും അദ്ദേഹം ഓര്‍മപ്പെടുത്തി.

മതനിരപേക്ഷതയ്ക്ക് കേരളത്തില്‍ വലിയ വെല്ലുവിളികളില്ലെങ്കിലും ഇന്ത്യയിലെ മറ്റു പല ഭാഗങ്ങളിലും സ്ഥിതി മോശമാണെന്നും, രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നും അമര്‍ത്യ സെന്‍ പറഞ്ഞു. ഇന്ത്യയിലെ മതേതരത്വം പരാജയപ്പെടില്ലെന്ന ആത്മവിശ്വാസം ദുര്‍ബലമാകുന്നുണ്ടെന്നും, രാജ്യത്തിന്മേല്‍ സംഘടിതമായി അടിച്ചേല്‍പ്പിക്കുന്ന ആശയത്തെ ചെറുക്കാന്‍ കഴിയുമോ എന്നതിനെ ആശ്രയിച്ചായിരിക്കും മതേതരത്വത്തിന്റെ ഭാവി എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി

 
Other News in this category

 
 




 
Close Window