Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
'ജീവിതാനുഭവമില്ലാത്തവരുടെ മോട്ടിവേഷന്‍ കേട്ടിറങ്ങിത്തിരിച്ചാല്‍ പെട്ടുപോകും': രമേശ് പിഷാരടി
reporter

സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന മോട്ടിവേഷന്‍ സ്പീക്കര്‍മാരെക്കുറിച്ച് നടനും അവതാരകനുമായ രമേശ് പിഷാരടി വിമര്‍ശനവുമായി. ജീവിതാനുഭവമില്ലാത്തവരുടെ മോട്ടിവേഷന്‍ കേട്ടിറങ്ങിത്തിരിച്ചാല്‍ തെറ്റായ ദിശയിലേക്ക് പോകാനിടയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ക്യു സ്റ്റുഡിയോ പങ്കുവച്ച അഭിമുഖത്തിലാണ് പിഷാരടിയുടെ പ്രതികരണം.

'മോട്ടിവേഷന്‍ മുട്ടി എന്നാണ് ആളുകള്‍ മരിക്കുന്നത്. അത്രത്തോളം മോട്ടിവേഷന്‍ ഇപ്പോള്‍ ഇന്റര്‍നെറ്റിലുണ്ട്. പത്ത് വയസുള്ള ചെക്കന്‍ വരെ മോട്ടിവേറ്റ് ചെയ്യുന്നു. അവന്‍ എന്ത് കണ്ടിട്ടാണ്, എന്ത് ജീവിതാനുഭവമുണ്ടായിട്ടാണ് നമ്മളെ മോട്ടിവേറ്റ് ചെയ്യുന്നതെന്ന് ഒരു പിടുത്തവുമില്ല. അത്തരക്കാര്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കേണ്ടതില്ല,' പിഷാരടി പറഞ്ഞു.

പാഷന്‍ പിന്തുടരുക എന്നതാണ് മോട്ടിവേഷന്‍ സ്പീക്കര്‍മാര്‍ പറയുന്ന പ്രധാന വാദം. എന്നാല്‍ പാഷനും പ്രതിഭയും ഒരേ സ്ഥലത്ത് ഇല്ലെങ്കില്‍ അത് അപകടകരമാകുമെന്നും, 'ഫോര്‍മുല വണ്‍ ട്രാക്കില്‍ ഓട്ടോറിക്ഷ കൊണ്ടുപോകുന്ന അവസ്ഥയായിരിക്കും അത്,' എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കംഫര്‍ട്ട് സോണ്‍ പൊട്ടിക്കുക എന്ന ആശയം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും, 'പൊട്ടിച്ചിട്ട് എവിടെ പോകും എന്നതാണ് കാര്യം,' എന്നും പിഷാരടി അഭിപ്രായപ്പെട്ടു. ലോകത്തെപ്പറ്റിയോ ജീവിതത്തെപ്പറ്റിയോ അറിവില്ലാത്തവരാണ് പലരും മോട്ടിവേറ്റ് ചെയ്യുന്നതെന്നും, 'അച്ഛന്‍ ലോണ്‍ അടക്കുന്നത് കൊണ്ടാണ് മോട്ടിവേഷന്‍. ഒമ്പതര ശതമാനം പലിശയ്ക്ക് ലോണ്‍ എടുത്ത് കൊടുത്താല്‍ ഇവര്‍ മോട്ടിവേഷന്‍ നിര്‍ത്തി പണിക്കു പോകും,' എന്നും അദ്ദേഹം പരിഹാസത്തോടെ പറഞ്ഞു

 
Other News in this category

 
 




 
Close Window