Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.1941 INR  1 EURO=110.485 INR
ukmalayalampathram.com
Sun 26th Apr 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ശബരിമല യുവതീപ്രവേശനം: സര്‍ക്കാര്‍ നിലപാട് തിരുത്തുമെന്ന സൂചന
reporter

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിലപാട് തിരുത്താന്‍ സാധ്യതയുണ്ടെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍ സൂചിപ്പിച്ചു. 'ആചാരലംഘനം പാടില്ല' എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. ജനാധിപത്യ സംവിധാനത്തില്‍ തീരുമാനങ്ങള്‍ ഇരുമ്പുലക്കയല്ലെന്നും, സാഹചര്യങ്ങള്‍ മാറുമ്പോള്‍ ജനങ്ങളുടെ വികാരങ്ങള്‍ മാനിച്ച് സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റം വരുത്തുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

'ഡെമോക്രസിയില്‍ തീരുമാനങ്ങള്‍ ചില സമയത്ത് എടുക്കും. പിന്നീട് സാഹചര്യം മാറുമ്പോള്‍ ജനങ്ങളുടെ വികാരങ്ങള്‍ പരിഗണിച്ച് ജനാധിപത്യ സര്‍ക്കാരുകള്‍ തീരുമാനത്തില്‍ മാറ്റം വരുത്തും. ഇത് ജനാധിപത്യ സര്‍ക്കാരാണ്, ഏകാധിപതിയുടെ ഭരണം അല്ല,' എന്ന് ഗണേഷ് കുമാര്‍ വ്യക്തമാക്കി.

കെപിഎംഎസ്, എസ്എന്‍ഡിപി, എന്‍എസ്എസ് തുടങ്ങിയ സമുദായങ്ങള്‍ ശബരിമലയില്‍ ആചാരലംഘനം പാടില്ലെന്ന നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും, അതേ നിലപാടാണ് സര്‍ക്കാരിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികള്‍ ഏപ്രില്‍ 7 മുതല്‍ സുപ്രീംകോടതി 9 അംഗ ഭരണഘടനാബെഞ്ച് പരിഗണിക്കാനിരിക്കുകയാണ്. മുമ്പ് യുവതീപ്രവേശനത്തെ അനുകൂലിച്ച നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തെത്തിയ സാഹചര്യത്തില്‍ സിപിഎമ്മും സര്‍ക്കാരും മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുമോ എന്നതാണ് ഇപ്പോള്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്

 
Other News in this category

 
 




 
Close Window