Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ശബരിമല സ്വര്‍ണക്കൊള്ള കേസ്: നടന്‍ ജയറാം ഇഡി ഓഫീസില്‍ ഹാജരായി
reporter

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാം ഇഡി ഓഫീസില്‍ ഹാജരായി. രാവിലെ പതിനൊന്ന് മണിയോടെയാണ് അദ്ദേഹം എത്തിയത്. തനിക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം അന്വേഷണ സംഘത്തോട് പറയുമെന്നും, സത്യം പുറത്തുകൊണ്ടുവരേണ്ടത് തന്റെ കടമയാണെന്നും ജയറാം മാധ്യമങ്ങളോട് പറഞ്ഞു.

'ശബരിമലയെന്നത് മലയാളികളുടെ വികാരമാണ്. അവിടെ ഇത്തരം തട്ടിപ്പ് നടന്നിട്ടുണ്ടെങ്കില്‍ അത് വെളിച്ചത്തുകൊണ്ടുവരാന്‍ ഓരോ മലയാളിയും ബാധ്യസ്ഥരാണ്. അയ്യപ്പഭക്തനായ എന്നെയും അത് ബാധിക്കുന്നു. സത്യം പുറത്തുവരണം, കുടുങ്ങാനുള്ളവര്‍ കുടുങ്ങട്ടെ,' എന്ന് ജയറാം വ്യക്തമാക്കി.

സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തില്‍ വ്യക്തത തേടാനാണ് ജയറാമിനെ ഇഡി വിളിപ്പിച്ചത്. ശബരിമലയിലെ സ്വര്‍ണം ഉപയോഗിച്ച് പ്രതികള്‍ സാമ്പത്തിക നേട്ടം നേടിയിട്ടുണ്ടോയെന്നതാണ് അന്വേഷണത്തിന്റെ പ്രധാന ചോദ്യമായി തുടരുന്നത്. പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് ജയറാമിന് സമന്‍സ് ലഭിച്ചത്.

ശബരിമലയിലെ നിര്‍മാണ വേളയില്‍ കട്ടിളപ്പാളിയും വാതിലും പോറ്റി പല സ്ഥലങ്ങളിലും കൊണ്ടുപോയി പൂജകള്‍ നടത്തിയിരുന്നു. ജയറാമിന്റെ ചെന്നൈയിലെ വീട്ടിലും ഇത്തരത്തിലുള്ള ചടങ്ങുകള്‍ നടന്നതായി റിപ്പോര്‍ട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം നേരത്തെ ജയറാമിനെ ചോദ്യം ചെയ്തിരുന്നു. പോറ്റിയുമായി ശബരിമലയില്‍ വെച്ചുള്ള ബന്ധമാണെന്നും, തട്ടിപ്പില്‍ പങ്കില്ലെന്നും ജയറാം എസ്‌ഐടിക്ക് മൊഴി നല്‍കിയിരുന്നു. പാളികള്‍ പൂജിച്ച മൂന്ന് ചടങ്ങുകളില്‍ പങ്കെടുത്തിട്ടുണ്ടെന്നും, പോറ്റി പലതവണ തന്റെ വീട്ടില്‍ എത്തിയിട്ടുണ്ടെന്നും ജയറാം വ്യക്തമാക്കിയിരുന്നു

 
Other News in this category

 
 




 
Close Window