Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ശബരിമല സ്വര്‍ണക്കൊള്ള കേസ്: തന്ത്രി കണ്ഠരര്‍ രാജീവര്‍ക്ക് ജാമ്യം
reporter

കൊല്ലം വിജിലന്‍സ് കോടതിയില്‍ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ തന്ത്രി കണ്ഠരര്‍ രാജീവര്‍ക്ക് ജാമ്യം അനുവദിച്ചു. കട്ടിളപ്പാളി, ദ്വാരപാലക കേസുകളിലാണ് ജാമ്യം ലഭിച്ചത്. തന്ത്രിക്ക് താന്ത്രികപരമായ അധികാരങ്ങള്‍ മാത്രമാണുള്ളത് എന്ന വാദം കോടതി അംഗീകരിച്ചു.

41 ദിവസത്തെ തടവിന് ശേഷം രാജീവര്‍ ജാമ്യത്തില്‍ പുറത്തിറങ്ങുന്ന രണ്ടാമത്തെ പ്രതിയാണ്. ദേവസ്വം ബോര്‍ഡിന്റെ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ്. ശ്രീകുമാറിനാണ് ആദ്യം ജാമ്യം ലഭിച്ചത്. മറ്റ് പ്രതികള്‍ക്ക് 90 ദിവസം കഴിഞ്ഞാണ് സ്വാഭാവിക ജാമ്യം ലഭിച്ചത്.

പ്രത്യേക അന്വേഷണ സംഘം തന്ത്രിക്ക് സ്വര്‍ണക്കൊള്ളയില്‍ നിര്‍ണായക പങ്കുണ്ടെന്നും, ജാമ്യം അനുവദിക്കരുതെന്നും കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. തന്ത്രിയുടെയും കുടുംബത്തിന്റെയും സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളും സംഘം ഹാജരാക്കിയിരുന്നു. എന്നാല്‍, പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി.

തന്ത്രിയുടെ അഭിഭാഷകന്‍ വാദിച്ചത്, ഭരണസംവിധാനത്തെ അട്ടിമറിച്ച് സ്വര്‍ണപ്പാളികള്‍ കൊടുത്തുവിടാനുള്ള തീരുമാനത്തില്‍ തന്ത്രി നേരിട്ട് ഇടപെട്ടിട്ടില്ല, താന്ത്രിക അനുമതി നല്‍കിയതാണ്. അതിനെ അഴിമതിയുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനാകില്ലെന്നും. കോടതി ഈ വാദം അംഗീകരിച്ചു.

ഇപ്പോള്‍ ജയിലില്‍ തുടരുന്ന പ്രതികളില്‍ മുന്‍ പ്രസിഡന്റ് എ. പത്മകുമാറും ഉള്‍പ്പെടുന്നു

 
Other News in this category

 
 




 
Close Window