Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.238 INR  1 EURO=109.8418 INR
ukmalayalampathram.com
Fri 07th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
യുവതി ആത്മഹത്യ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
reporter

പത്തനംതിട്ടയിലെ സ്വകാര്യ സ്‌കൂളില്‍ റിസപ്ഷനിസ്റ്റായിരുന്ന യുവതി ജീവനൊടുക്കിയ സംഭവത്തില്‍, അതേ സ്‌കൂളിലെ പിആര്‍ഒയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ മുഹമ്മദ് സുഹൈല്‍ അന്‍സാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഏനാത്ത് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റുണ്ടായത്.

യുവതി എഴുതിയതായി കരുതുന്ന മൂന്ന് ആത്മഹത്യാ കുറിപ്പുകളില്‍ ഒന്നില്‍ സുഹൈലിനെതിരെ ഗുരുതര പരാമര്‍ശം ഉണ്ടായിരുന്നു. ഫെബ്രുവരി 14-ന് പുലര്‍ച്ചെ പാണ്ടിമലപ്പുറം പറമലയിലെ വീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളും ഉണ്ടായിരുന്നുവെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

സുഹൈലും യുവതിയും സുഹൃത്തുക്കളായിരുന്നു. ഇരുവരുടെയും ബന്ധത്തെക്കുറിച്ച് യുവതിയുടെ ഭര്‍ത്താവിന് അറിവായതോടെ തര്‍ക്കം ഉണ്ടായിരുന്നുവെന്നും, അതിന് പിന്നാലെയാണ് യുവതി ജീവനൊടുക്കിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

യുവതിയുടെ ഫോണ്‍ ഭര്‍ത്താവ് പൊലീസിന് കൈമാറിയപ്പോള്‍, അതിലുണ്ടായിരുന്ന വാട്സ് ആപ്പ് ചാറ്റുകളാണ് സുഹൈലിലേക്ക് അന്വേഷണം വഴിതെളിച്ചത്. മുന്‍പ് അധ്യാപകനായിരുന്ന സുഹൈല്‍, സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വേണ്ടി അധ്യാപനം ഉപേക്ഷിച്ച് സ്‌കൂളില്‍ പിആര്‍ഒ ആയി ജോലി ചെയ്യുകയായിരുന്നു.

സംഭവത്തില്‍ നാട്ടുകാരും ബന്ധുക്കളും സംശയം ഉയര്‍ത്തിയതോടെ, ആത്മഹത്യയ്ക്ക് പിന്നില്‍ ഭര്‍ത്താവാണെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍, ആത്മഹത്യാ കുറിപ്പിലെ പരാമര്‍ശങ്ങള്‍ അടിസ്ഥാനമാക്കി സുഹൈലിനെതിരെ നടപടി സ്വീകരിക്കുകയായിരുന്നു

 
Other News in this category

 
 




 
Close Window