Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
വയനാട് മേപ്പാടി ഉരുള്‍പൊട്ടലില്‍ കടമുറികള്‍ നഷ്ടപ്പെട്ടവര്‍ക്കു നഷ്ടപരിഹാരം
reporter

തിരുവനന്തപുരം: വയനാട് മേപ്പാടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കടമുറികള്‍ നഷ്ടപ്പെട്ട കെട്ടിട ഉടമകള്‍ക്കും സംരംഭകര്‍ക്കും ഉചിതമായ നഷ്ടപരിഹാരം അനുവദിക്കുമെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു.

പൂര്‍ണ്ണമായി നഷ്ടപ്പെട്ട കടകള്‍ക്ക്, കടയുടെ തരമോ ഘടനയോ പരിഗണിക്കാതെ, ഓരോ കടയ്ക്കും 7 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. ഒരാളുടെ ഉടമസ്ഥതയിലുള്ള ഒന്നിലധികം കടമുറികള്‍ നഷ്ടപ്പെട്ടാല്‍, അധികമുള്ള ഓരോ കടമുറിക്കും 2.5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം അനുവദിക്കും.

സംരംഭകര്‍ക്ക് സംരംഭങ്ങള്‍ പുനരാരംഭിക്കുന്നതിനായി ഉണ്ടായ നഷ്ടത്തിന്റെ 50 ശതമാനം നഷ്ടപരിഹാരമായി അനുവദിക്കും. വിഭാഗങ്ങള്‍ തിരിച്ചാണ് നഷ്ടപരിഹാരത്തുക നിശ്ചയിച്ചിരിക്കുന്നത്:

- നിര്‍മാണ മേഖല (Manufacturing Sector): പരമാവധി 20 ലക്ഷം രൂപ

- സേവന മേഖല (Service Sector): പരമാവധി 10 ലക്ഷം രൂപ

- വ്യാപാര മേഖല (Trade Sector): പരമാവധി 7 ലക്ഷം രൂപ

നഷ്ടപരിഹാരം നല്‍കുന്നതിനാവശ്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് വയനാട് ജില്ലാ കളക്ടര്‍ക്ക് അനുവദിക്കും. തുക വിതരണം ചെയ്യുന്നതിനുള്ള ചുമതലയും ജില്ലാ കളക്ടര്‍ക്കാണ്

 
Other News in this category

 
 




 
Close Window