Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മഹിളാ കോണ്‍ഗ്രസ് നേതാവ് ജയലക്ഷ്മി ബിജെപിയില്‍
reporter

പാലക്കാട്: മഹിളാ കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ജയലക്ഷ്മി ബിജെപിയില്‍ ചേര്‍ന്നു. ഷൊര്‍ണൂരില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി പൊന്നാട അണിയിച്ച് സ്വീകരിച്ചു. ഷൊര്‍ണൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി ശങ്കു ടി. ദാസിന്റെ പ്രചാരണ പരിപാടിക്കിടെയാണ് ജയലക്ഷ്മി ഔദ്യോഗികമായി ബിജെപി അംഗത്വം സ്വീകരിച്ചത്.

കോണ്‍ഗ്രസില്‍ നിന്ന് നേരിട്ടത് മോശം അനുഭവങ്ങളാണെന്ന് ജയലക്ഷ്മി പ്രതികരിച്ചു. ''സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ഫോട്ടോ വാട്സാപ്പിലും ഇന്‍സ്റ്റഗ്രാമിലും സ്റ്റോറിയിട്ടതിന്റെ പേരില്‍ തന്നെയും കുടുംബത്തെയും കോണ്‍ഗ്രസ് നേതാക്കള്‍ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ചെറിയൊരു കുറിയിട്ടതിന്റെ പേരില്‍ പോലും മോശമായി പെരുമാറി'' - ജയലക്ഷ്മി പറഞ്ഞു.

ജയലക്ഷ്മിയെയും കുടുംബത്തെയും അധിക്ഷേപിച്ചതിനെതിരെ സുരേഷ് ഗോപി പ്രതികരിച്ചു. ''നായനാരും വി.എസ്. അച്യുതാനന്ദനും ഉണ്ടായിരുന്ന കാലത്തും രാഷ്ട്രീയ മത്സരം ഉണ്ടായിരുന്നു. പക്ഷേ കരുണാകരന്റെ കുടുംബത്തെ അവര്‍ അധിക്ഷേപിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് അങ്ങനെയല്ല. ജയലക്ഷ്മിയോടും കുടുംബത്തോടും കാട്ടിയത് നെറികേടിന്റെ രാഷ്ട്രീയമാണ്. അതിന് പാലക്കാട്ടെ ജനങ്ങള്‍ തിരിച്ചടി നല്‍കണം'' - സുരേഷ് ഗോപി പറഞ്ഞു

 
Other News in this category

 
 




 
Close Window