Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
'പിണറായിയുടെ അഭിപ്രായം എനിക്ക് പ്രോത്സാഹനം''
reporte

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഭരണം നേടാനുള്ള സാഹചര്യമുണ്ടെങ്കിലും ചില നേതാക്കളുടെ നിലപാട് അത് തകര്‍ക്കുമെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ അഭിപ്രായപ്പെട്ടു. ''പാര്‍ട്ടിക്ക് അതീതനാണെന്ന് പറഞ്ഞ പിണറായിയുടെ അഭിപ്രായം ഞാന്‍ നെഞ്ചേറ്റുന്നു. പിണറായി വിജയന്‍ പറഞ്ഞതുകൊണ്ട് എതിര്‍ക്കേണ്ട കാര്യമില്ലല്ലോ. അത് എനിക്ക് പ്രോത്സാഹനമാണ്'' - സുധാകരന്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ മത്സരിക്കാനായിരുന്നു ആഗ്രഹം. എന്നാല്‍ ചിലരുടെ പരാതിയാണ് തടസ്സമായതെന്നും, പരാതി നല്‍കിയവരെ അറിയാമെന്നും, ഇപ്പോള്‍ അതിനെക്കുറിച്ച് കൂടുതല്‍ പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ''ജനങ്ങളുമായി നേരിട്ട് ഇടപെടാന്‍ കഴിയുമെന്നതിനാലാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചത്. പാര്‍ലമെന്റിനേക്കാള്‍ ഇഷ്ടം നിയമസഭയാണ്. മന്ത്രിയാകാന്‍ ആഗ്രഹിച്ചിരുന്നു'' - സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിക്കകത്ത് അറിയിപ്പെടുന്ന ശത്രുക്കള്‍ തനിക്കില്ലെന്നും, ഒരിക്കലും ബിജെപിയിലേക്ക് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ''എന്റെ അച്ഛന്‍ കോണ്‍ഗ്രസിലൂടെ വളര്‍ന്നുവന്ന ആളാണ്. ഒന്‍പതാം വയസില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രകടനം നടത്തിയ ആളാണ് ഞാന്‍. ഒരു നേതാവും എന്നെ കണ്ടു സംസാരിച്ചിട്ടില്ല, ബിജെപിയിലേക്ക് ക്ഷണിച്ചിട്ടുമില്ല. അതിന് ഗഡ്സ് ഉള്ള ബിജെപി നേതാക്കള്‍ ഇവിടെയില്ല'' - സുധാകരന്‍ പറഞ്ഞു

 
Other News in this category

 
 




 
Close Window