Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കേരള മുഖ്യമന്ത്രി തീരുമാനം വൈകുന്നു; കോണ്‍ഗ്രസിനെ വീണ്ടും പരിഹസിച്ച് ബിജെപി
reporter

ന്യൂഡല്‍ഹി: കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ ഉണ്ടാകുന്ന കാലതാമസത്തെ വിമര്‍ശിച്ച് വീണ്ടും ബിജെപി രംഗത്ത്. പാര്‍ട്ടിയുടെ സാമൂഹിക മാധ്യമ വിഭാഗം മേധാവി അമിത് മാളവ്യയാണ് കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചത്. വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടും മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഇതുവരെ തീരുമാനത്തിലെത്താത്തത് പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയും അധികാര പോരുമാണെന്ന് അമിത് മാളവ്യ എക്സില്‍ കുറിച്ചു. ''കോണ്‍ഗ്രസ് ഇപ്പോഴും വട്ടം കറങ്ങുകയാണ്. വിഭാഗീയതയും ഉള്‍പ്പാര്‍ട്ടി കലഹങ്ങളുമാണ് പാര്‍ട്ടിയെ നയിക്കുന്നത്,'' എന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. കേരളം ഒഴികെ തെരഞ്ഞെടുപ്പ് നടന്ന മറ്റ് സംസ്ഥാനങ്ങളായ പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളില്‍ മുഖ്യമന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തുകഴിഞ്ഞുവെന്നും അല്ലെങ്കില്‍ തീയതി നിശ്ചയിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

''ഒരു സംസ്ഥാനവും തങ്ങളുടെ ഭാവി കോണ്‍ഗ്രസിന്റെ കൈകളില്‍ ഏല്‍പ്പിക്കരുത്. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം പോരാട്ടം വികസനത്തിനോ ജനസേവനത്തിനോ വേണ്ടിയല്ല, അധികാരത്തിനായിട്ടാണ്,'' എന്നും അമിത് മാളവ്യ ആരോപിച്ചു. കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഭരണത്തില്‍ ശ്രദ്ധിക്കുന്നതിന് പകരം ആഭ്യന്തര കലഹങ്ങളിലും വിവിധ അധികാരകേന്ദ്രങ്ങള്‍ തമ്മിലുള്ള മത്സരങ്ങളിലുമാണ് അവിടുത്തെ സര്‍ക്കാര്‍ മുഴുകിയിരിക്കുന്നതെന്നും വിമര്‍ശിച്ചു. കേരളത്തിലെ മുഖ്യമന്ത്രി തീരുമാനം വൈകുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതൃത്വത്തെ പരിഹസിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയിട്ടും എന്തുകൊണ്ടാണ് കോണ്‍ഗ്രസ് ഇതുവരെ സര്‍ക്കാര്‍ രൂപീകരിക്കാത്തതെന്ന് ചോദിച്ച മോദി, ''ജനങ്ങളെ എങ്ങനെ വഞ്ചിക്കാമെന്നു മാത്രമേ കോണ്‍ഗ്രസിന് അറിയൂ'' എന്നും വിമര്‍ശിച്ചിരുന്നു.

 
Other News in this category

 
 




 
Close Window