Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
വിഷു ബംപര്‍ ഭാഗ്യശാലിയെ കണ്ടെത്തി; 12 കോടി കരുനാഗപ്പള്ളി സ്വദേശി പൊന്നന്
reporter

കൊല്ലം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബംപര്‍ ഒന്നാം സമ്മാനമായ 12 കോടി രൂപ നേടിയ ഭാഗ്യശാലിയെ കണ്ടെത്തി. കരുനാഗപ്പള്ളി സ്വദേശി പൊന്നന്‍ എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ലോട്ടറി കച്ചവടമാണ് പൊന്നന്റെയും കുടുംബത്തിന്റെയും തൊഴില്‍. വി.ബി. 135452 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കൊല്ലം കരുനാഗപ്പള്ളി മണപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന അമ്മ ലോട്ടറീസില്‍ നിന്നാണ് പൊന്നന്‍ ടിക്കറ്റ് വാങ്ങിയത്.

വില്‍പനയ്ക്കായി ചെറിയ ലോട്ടറികള്‍ ഏജന്‍സിയില്‍ നിന്ന് വാങ്ങിയപ്പോള്‍, അവയ്‌ക്കൊപ്പം തനിക്കായി ഒരു ബംപര്‍ ടിക്കറ്റും വാങ്ങുകയായിരുന്നുെന്ന് പൊന്നന്‍ പറഞ്ഞു. ''എന്റെ ലക്കി നമ്പര്‍ രണ്ടാണ്. രണ്ട് എവിടെയുണ്ടെങ്കിലും ഞാന്‍ എടുക്കും. ഈ നമ്പര്‍ സ്ഥിരമായി എടുക്കാറുണ്ട്. ഇങ്ങനെ എടുത്ത ടിക്കറ്റുകള്‍ എല്ലാം ഇവിടെയുണ്ട്. ഞങ്ങളുടെ വീട്ടില്‍ എല്ലാവര്‍ക്കും ലോട്ടറി കച്ചവടമാണ്,'' പൊന്നന്‍ പറഞ്ഞു. പൊന്നന്‍ ഭാര്യ രാധാമണിയമ്മയോടും മകന്‍ വിനോദിനോടും കൂടിയാണ് കരുനാഗപ്പള്ളിയിലെ വീട്ടില്‍ താമസിക്കുന്നത്. കുടുംബത്തിലെ എല്ലാവരും ലോട്ടറി കച്ചവടവുമായി ബന്ധപ്പെട്ടാണ് ഉപജീവനം നടത്തുന്നത്.

 
Other News in this category

 
 




 
Close Window