Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=110.6807 INR
ukmalayalampathram.com
Thu 16th Jul 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
അമ്മയില്‍ നിന്ന് രാജിവെച്ചത് ടിനി ടോം കാരണമെന്ന് അന്‍സിബ ഹസന്‍
reporter

കൊച്ചി: അമ്മ സംഘടനയില്‍ നിന്ന് രാജിവെക്കാനുള്ള പ്രധാന കാരണം നടന്‍ ടിനി ടോമാണെന്ന് തുറന്നുപറഞ്ഞ് നടി അന്‍സിബ ഹസന്‍. അഭിപ്രായവ്യത്യാസങ്ങള്‍ മാത്രമല്ല, തനിക്ക് പലരുമായി അവിഹിത ബന്ധമുണ്ടെന്ന തരത്തില്‍ ടിനി ടോം പ്രചരിപ്പിച്ചുവെന്നും അന്‍സിബ ആരോപിച്ചു. തന്റെ പേര് അന്‍സിബ ഹസന്‍ എന്നായതിനാലാണ് തന്നെ ഇത്തരത്തില്‍ മോശമായി ചിത്രീകരിക്കുന്നതെന്നും അവര്‍ ചോദിച്ചു. മതപരമായ അധിക്ഷേപങ്ങളും തനിക്കെതിരെ ഉണ്ടായതായി അന്‍സിബ വ്യക്തമാക്കി. അമ്മയുടെ ജോയിന്റ് സെക്രട്ടറിയായതുമുതല്‍ സംഘടനയിലെ പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അതിനെ വ്യക്തിപരമായി എടുത്ത് തനിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് ടിനി ടോം ചെയ്തതെന്ന് അന്‍സിബ പറഞ്ഞു. ''ടിനി ടോം എന്നെക്കുറിച്ച് മോശമായ അവിഹിത കഥകള്‍ പ്രചരിപ്പിക്കുകയാണ്. ഇതൊന്നും നേരിട്ട് എന്നോട് പറയുന്നില്ല. മറ്റുള്ളവരോട് പറഞ്ഞ്, അവര്‍ വഴിയാണ് എന്റെ ചെവിയിലെത്തുന്നത്. ഒരു സ്ത്രീയെ മോശക്കാരിയാക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗം ഇത്തരം കഥകളാണല്ലോ,'' അന്‍സിബ പറഞ്ഞു.

ഇതിലും കൂടുതല്‍ വേദനിപ്പിച്ചത് താന്‍ പലരെയും മതം മാറ്റാന്‍ ശ്രമിക്കുന്നുവെന്ന ആരോപണമാണെന്നും അവര്‍ വ്യക്തമാക്കി. ടിനി ടോമിന്റെ ഡ്രൈവറെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ താന്‍ ശ്രമിച്ചെന്ന തരത്തിലാണ് ആരോപണം പ്രചരിപ്പിച്ചതെന്നും അന്‍സിബ പറഞ്ഞു. ''എന്നെ മതതീവ്രവാദിയാക്കി, ജിഹാദി എന്ന് വിളിച്ചു. ഇങ്ങനെ പറഞ്ഞു നടക്കുന്ന ഒരാളോടൊപ്പം ഇരുന്ന് എങ്ങനെ പ്രവര്‍ത്തിക്കും. അറപ്പ് തോന്നില്ലേ,'' അന്‍സിബ ചോദിച്ചു. നീന കുറുപ്പാണ് ടിനി ടോം ഇത്തരത്തില്‍ പറയുന്നുവെന്ന് തന്നെ അറിയിച്ചതെന്നും അന്‍സിബ വ്യക്തമാക്കി. തന്റെ പേരിന്റെ പേരിലാണ് ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചുവെന്ന ആരോപണം ഉയര്‍ത്തുന്നതെന്നും അവര്‍ പറഞ്ഞു. പല വിഷയങ്ങളിലും തനിക്ക് എതിര്‍ അഭിപ്രായങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിന്റെ പേരിലാണോ ഇത്തരത്തില്‍ വ്യക്തിഹത്യ നടത്തുന്നതെന്ന് അന്‍സിബ ചോദിച്ചു.

ടിനി ടോം നീന കുറുപ്പിനെ മോശമായി അധിക്ഷേപിച്ചിട്ടുണ്ടെന്നും അവരെ അടിക്കാന്‍ കൈ ഉയര്‍ത്തിയതായി താന്‍ അറിഞ്ഞിട്ടുണ്ടെന്നും അന്‍സിബ ആരോപിച്ചു. ഇതെല്ലാം പുറത്തുപറഞ്ഞാല്‍ സംഘടനയ്ക്ക് മോശംപേര് വരുമോ, സ്വന്തം കരിയറിനെ ബാധിക്കുമോ എന്ന ഭയം തനിക്കുണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു. വ്യക്തിഹത്യയുടെ പരിധി കഴിഞ്ഞതോടെയാണ് രാജിവെക്കാന്‍ തീരുമാനിച്ചതെന്ന് അന്‍സിബ വ്യക്തമാക്കി. ടിനി ടോമാണ് രാജിവെക്കാനുള്ള കാരണമെന്ന് അമ്മയിലെ മുതിര്‍ന്ന അംഗങ്ങള്‍ക്കു വോയ്‌സ് സന്ദേശം അയച്ചിരുന്നതായും അവര്‍ പറഞ്ഞു.

 
Other News in this category

 
 




 
Close Window