Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=110.6807 INR
ukmalayalampathram.com
Thu 16th Jul 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഇഡി റെയ്ഡ്: പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിന് മുന്നില്‍ സിപിഎം പ്രതിഷേധം
reporter

കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ കണ്ണൂര്‍ പിണറായി പാണ്ഡ്യാലമുക്കിലുള്ള വസതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നതിനെതിരെ പ്രദേശത്ത് സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തം. റെയ്ഡ് വാര്‍ത്ത പുറത്തുവന്നതോടെ പാര്‍ട്ടിയുടെ സംസ്ഥാന-ജില്ലാ നേതാക്കളുടെ നേതൃത്വത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പിണറായി വിജയന്റെ വീട്ടിന് സമീപത്തേക്ക് എത്തി. വീട്ടിന്റെ പ്രധാന കവാടത്തിന് മുന്നില്‍ തടിച്ചുകൂടിയ പ്രവര്‍ത്തകര്‍ ഗേറ്റ് ഉപരോധിച്ച് കുത്തിയിരിപ്പ് ധര്‍ണ ആരംഭിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡിലിറങ്ങി കുത്തിയിരുന്നതോടെ പ്രദേശത്ത് ഗതാഗതം തടസ്സപ്പെട്ടു. കേന്ദ്ര അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണെന്നാരോപിച്ച് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു.

കേന്ദ്ര സര്‍ക്കാരിനെതിരെയും സംസ്ഥാന സര്‍ക്കാരിനെതിരെയും കടുത്ത പ്രതിഷേധ മുദ്രാവാക്യങ്ങളാണ് സമരത്തില്‍ ഉയര്‍ന്നത്. പ്രതിപക്ഷ നേതാവിനെ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ വേട്ടയാടലാണിത് എന്നാണ് സിപിഎം നേതാക്കളുടെ ആരോപണം. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ കെ.കെ. ശൈലജ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ജയരാജന്‍, സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്‍ എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി. വി.കെ. സനോജ് എംഎല്‍എ, വി. ശിവദാസന്‍ എംപി, സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, മുന്‍ എംഎല്‍എ ടി.വി. രാജേഷ്, പി. പുരുഷോത്തമന്‍ തുടങ്ങിയ നേതാക്കളും സ്ഥലത്തെത്തി. റെയ്ഡ് അവസാനിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് സിപിഎം നേതാക്കള്‍ അറിയിച്ചു. ഭരണകൂടങ്ങളുടെ രാഷ്ട്രീയ പ്രതികാര നടപടികളെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window