Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതികളുടെ അഭിഭാഷകനെ ദേവസ്വം സ്പെഷ്യല്‍ പ്ലീഡറായി നിയമിച്ചത് വിവാദത്തില്‍; കെ.ബി. പ്രദീപ് സ്ഥാനം ഒഴിഞ്ഞു
reporter

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതികളുടെ അഭിഭാഷകനായ കെ.ബി. പ്രദീപിനെ ദേവസ്വം സ്പെഷ്യല്‍ പ്ലീഡറായി സര്‍ക്കാര്‍ നിയമിച്ചതിനെക്കുറിച്ച് പാര്‍ട്ടിക്ക് അറിവില്ലെന്ന് കെപിസിസി പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫ്. വിഷയത്തില്‍ എന്തെങ്കിലും തരത്തിലുള്ള പിശകുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിഹരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഇക്കാര്യത്തില്‍ ദേവസ്വം മന്ത്രിയാണ് വിശദീകരണം നല്‍കേണ്ടതെന്നായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം. താന്‍ നിയമനത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും മുഖ്യമന്ത്രിയാണ് തീരുമാനമെടുത്തതെന്നുമുള്ള ദേവസ്വം മന്ത്രി കെ. മുരളീധരന്റെ പ്രതികരണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, വിഷയം അദ്ദേഹവുമായി ആലോചിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. മുഖ്യമന്ത്രിയാണോ ഒറ്റയ്ക്ക് എല്ലാ തീരുമാനങ്ങളും എടുക്കുന്നതെന്ന ചോദ്യത്തിന് അദ്ദേഹം ചിരിച്ചുകൊണ്ട് മറുപടി ഒഴിവാക്കി.

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതികളുടെ അഭിഭാഷകനെ ദേവസ്വം സ്പെഷ്യല്‍ പ്ലീഡറായി നിയമിച്ചത് വിവാദമായതിനെ തുടര്‍ന്ന് കെ.ബി. പ്രദീപ് സ്ഥാനം ഒഴിഞ്ഞു. മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രദീപിനോട് സ്ഥാനം ഒഴിയാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് രാജിയെന്നാണ് വിവരം. ശബരിമല ശ്രീകോവിലിലെ സ്വര്‍ണം പൂശുന്ന ജോലി കരാറെടുത്ത 'സ്മാര്‍ട്ട് ക്രിയേഷന്‍സ്' എന്ന കമ്പനിക്ക് വേണ്ടി കേരള ഹൈക്കോടതിയില്‍ ഹാജരായ അഭിഭാഷകനാണ് കെ.ബി. പ്രദീപ്. ഇദ്ദേഹത്തെ ദേവസ്വം സ്പെഷ്യല്‍ പ്ലീഡറായി നിയമിച്ചതാണ് വിവാദത്തിന് കാരണമായത്. പ്രദീപിന്റെ രാഷ്ട്രീയ പശ്ചാത്തലം പോലും പരിഗണിക്കാതെയാണ് നിയമനം നടത്തിയതെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.

 
Other News in this category

 
 




 
Close Window