Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയത് ഞെട്ടിച്ചു; 15 ദിവസത്തെ അവധി ചോദിച്ചിട്ടില്ലെന്ന് ഡോ. കെ.ജെ. റീന
reporter

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയ നടപടിയില്‍ പ്രതികരിച്ച് ഡോ. കെ.ജെ. റീന. ഉത്തരവ് കണ്ടപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നും 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. വളരെ പ്രസന്നമായ സ്ഥലത്ത് പെട്ടെന്ന് ഇടിവെട്ടിയാല്‍ ഉണ്ടാകുന്ന അവസ്ഥയാണ് തനിക്കുണ്ടായതെന്നും ആരോഗ്യവകുപ്പിന്റെ നടപടി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഡോ. റീന വ്യക്തമാക്കി.

ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് രണ്ടര ദിവസത്തേക്കാണ് അവധി ആവശ്യപ്പെട്ടത്. 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്നത് ശരിയല്ല. അത്തരമൊരു അപേക്ഷ നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെ തെളിവ് ആരോഗ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിടട്ടെയെന്നും ഡോ. റീന ആവശ്യപ്പെട്ടു. നിപ പരിശോധനാ ഫലങ്ങളുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ. മുരളീധരനുമായി ഫോണില്‍ സംസാരിച്ച് ഫോണ്‍ വെച്ചതിന് തൊട്ടുപിന്നാലെയാണ് ഉത്തരവിനെക്കുറിച്ച് വാര്‍ത്താമാധ്യമങ്ങള്‍ വഴി അറിയുന്നതെന്നും അവര്‍ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ലെന്നും താന്‍ സ്ഥാനത്ത് നിന്ന് മാറിനില്‍ക്കണമെന്ന് നേരിട്ട് പറഞ്ഞിരുന്നെങ്കില്‍ അനുസരിക്കുമായിരുന്നെന്നും ഡോ. റീന വ്യക്തമാക്കി.

മുപ്പതര വര്‍ഷത്തെ സര്‍വീസിനിടയില്‍ ഒരിക്കല്‍ പോലും മേലധികാരികളെ ധിക്കരിച്ചിട്ടില്ലെന്ന് അവര്‍ പറഞ്ഞു. ''സര്‍വീസിന് തന്നെ വേണ്ടെങ്കില്‍ കടിച്ചുതൂങ്ങി നില്‍ക്കാനില്ല. പക്ഷേ, ഇത്രയും കാലം സേവനം ചെയ്ത ഒരാളെക്കുറിച്ച് തെറ്റായ ചിത്രം സൃഷ്ടിക്കരുത്,'' എന്നും ഡോ. റീന പ്രതികരിച്ചു.

 
Other News in this category

 
 




 
Close Window