Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കുട്ടികളുടെ ലൈംഗിക പീഡന ദൃശ്യങ്ങള്‍ക്കെതിരെ നിയമം കൂടുതല്‍ കര്‍ശനമാക്കാന്‍ കേന്ദ്രനീക്കം
reporter

ന്യൂഡല്‍ഹി: കുട്ടികളുടെ ലൈംഗിക പീഡന ദൃശ്യങ്ങള്‍ നിര്‍മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ നിയമം കൂടുതല്‍ കര്‍ശനമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി. ഇതുസംബന്ധിച്ച് കേന്ദ്ര ഐടി മന്ത്രാലയം വനിതാ ശിശുവികസന മന്ത്രാലയത്തിന് കത്തയച്ചു. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന തരത്തിലുള്ള ദൃശ്യങ്ങള്‍ നിര്‍മിക്കുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ ശക്തമായ നടപടി ഉറപ്പാക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. ഇതിനായി നിലവിലുള്ള നിയമവ്യവസ്ഥകള്‍ ശക്തിപ്പെടുത്തുകയും പോക്സോ നിയമത്തില്‍ ആവശ്യമായ ഭേദഗതികള്‍ കൊണ്ടുവരികയും വേണമെന്ന് ഐടി മന്ത്രാലയം നിര്‍ദേശിച്ചതായാണ് വിവരം.

ഇത്തരം ഉള്ളടക്കങ്ങളുടെ ഓണ്‍ലൈന്‍ പ്രചാരണം തടയുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നേരത്തെയും വിവിധ നടപടികള്‍ സ്വീകരിച്ചിരുന്നു. ഇന്‍സ്റ്റഗ്രാം പരസ്യങ്ങളിലൂടെ കുട്ടികളുടെ ലൈംഗിക പീഡന ദൃശ്യങ്ങളിലേക്കുള്ള ഉള്ളടക്കം പ്രചരിക്കുന്നതായി ചൂണ്ടിക്കാട്ടി ഐടി മന്ത്രാലയം നേരത്തെ മെറ്റയ്ക്കും കത്തയച്ചിരുന്നു. കുട്ടികള്‍ക്കെതിരായ ഓണ്‍ലൈന്‍ ലൈംഗിക ചൂഷണം തടയാന്‍ കൂടുതല്‍ ശക്തമായ നിയമങ്ങളും നിരീക്ഷണ സംവിധാനങ്ങളും വേണമെന്ന ആവശ്യം രാജ്യത്ത് ശക്തമാകുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിനുള്ള നിയമനിര്‍മാണ നടപടികള്‍ വനിതാ ശിശുവികസന മന്ത്രാലയം സ്വീകരിക്കണമെന്നും ഐടി മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ വിവിധ മന്ത്രാലയങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും നിയമഭേദഗതികള്‍ സംബന്ധിച്ച തുടര്‍നടപടികള്‍ സ്വീകരിക്കുക.

 
Other News in this category

 
 




 
Close Window