Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഉപഭോഗം കുത്തനെ ഉയര്‍ന്നതായി കെഎസ്ഇബി
reporter

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രി ഏഴുമണിക്കുശേഷം ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവന്നേക്കാമെന്ന് കെഎസ്ഇബി അറിയിച്ചു. ആവശ്യത്തിന് വൈദ്യുതി ലഭ്യമാകാത്ത സാഹചര്യമുണ്ടായാല്‍ മാത്രമായിരിക്കും നിയന്ത്രണം നടപ്പാക്കുക. എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില ഉയര്‍ന്ന നിലയില്‍ തുടരുന്നതും സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ഗണ്യമായി വര്‍ധിക്കാന്‍ കാരണമായതായി കെഎസ്ഇബി വ്യക്തമാക്കി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് നിലവില്‍ വൈദ്യുതി ആവശ്യകതയില്‍ വലിയ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്.

രാജ്യവ്യാപകമായി വൈദ്യുതി ഉപയോഗം ഉയര്‍ന്നതിനാല്‍ പവര്‍ എക്സ്ചേഞ്ചില്‍നിന്ന് ലഭിക്കുന്ന വൈദ്യുതിയുടെ അളവിലും കാര്യമായ കുറവുണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് മഴ മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്നത്തെ വൈദ്യുതി ഉപഭോഗം മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് 300 മുതല്‍ 400 മെഗാവാട്ട് വരെ വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. പവര്‍ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവില്‍ വൈദ്യുതി ലഭിക്കാതെ വന്നാല്‍ രാത്രി ഏഴുമണിക്കുശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭാഗിക വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരുമെന്നും കെഎസ്ഇബി അറിയിച്ചു.

 
Other News in this category

 
 




 
Close Window