Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
താമരശേരിയില്‍ മുഖംമറച്ച് നഗ്‌നനായെത്തി വീടുകളില്‍ ഒളിഞ്ഞുനോട്ടം; യുവാവിനായി അന്വേഷണം
reporter

കോഴിക്കോട്: താമരശേരിയില്‍ മുഖംമറച്ച് നഗ്‌നനായെത്തിയ അജ്ഞാത യുവാവ് വീടുകളില്‍ ഒളിഞ്ഞുനോക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. താമരശേരി പൊലീസ് സ്റ്റേഷനു സമീപത്തെ വീട്ടിലാണ് ഇന്ന് പുലര്‍ച്ചെ സംഭവം. വീടിന്റെ പരിസരത്തെത്തിയ യുവാവ് ജനല്‍വഴി അകത്തേക്ക് ഒളിഞ്ഞുനോക്കുകയായിരുന്നു. വീട്ടമ്മയുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ഇയാള്‍ മുന്‍വശത്തെ ഗേറ്റ് ചാടിക്കടന്ന് രക്ഷപ്പെട്ടു. യുവാവ് നഗ്‌നനായി വീട്ടിലേക്കെത്തുന്നതും ജനല്‍വഴി അകത്തേക്ക് നോക്കുന്നതും വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

മാസങ്ങള്‍ക്കുമുമ്പും സമീപപ്രദേശങ്ങളില്‍ സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടിയുണ്ടായില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. പൊലീസ് സ്റ്റേഷനു സമീപത്തെ വീടുകളില്‍പ്പോലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ആശങ്കാജനകമാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അജ്ഞാത യുവാവിനെ കണ്ടെത്താന്‍ താമരശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

 
Other News in this category

 
 




 
Close Window