Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഡല്‍ഹിയിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി ഭാവന; പൊലീസ് നടപടിക്കെതിരെ വിമര്‍ശനം
reporter

ഡല്‍ഹി: നീറ്റ്‌യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും സിബിഎസ്ഇ മൂല്യനിര്‍ണയത്തിലെ അപാകതകളിലും പ്രതിഷേധിച്ച് ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി നടി ഭാവന. ''ഈ രാജ്യത്ത് എന്താണ് നടക്കുന്നത്?'' എന്ന് ചോദിച്ചുകൊണ്ടാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ നടി പ്രതികരിച്ചത്. പൊലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ വിദ്യാര്‍ഥികളുടെ വിഡിയോയും ഭാവന പങ്കുവച്ചു. വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടി ഹൃദയഭേദകമാണെന്ന് ഭാവന കുറിച്ചു. ''ഡല്‍ഹി പൊലീസിന്റെ ക്രൂരത. അവര്‍ വിദ്യാര്‍ഥികളാണ്, രാജ്യദ്രോഹികളല്ല. ഈ സര്‍ക്കാരിനെക്കുറിച്ച് ലജ്ജ തോന്നുന്നു,'' എന്നായിരുന്നു ഭാവനയുടെ പ്രതികരണം.

വിദ്യാര്‍ഥി സമരത്തെ പിന്തുണച്ച് നടി രമ്യ നമ്പീശന്‍ പങ്കുവച്ച കുറിപ്പും ഭാവന ഷെയര്‍ ചെയ്തു. യുവാക്കളെ ചരിത്രം ഓര്‍ക്കുന്നത് അവരുടെ നിശ്ശബ്ദതയുടെ പേരിലല്ല, ധൈര്യത്തിന്റെ പേരിലാണെന്നും ലോകത്തെ മാറ്റിമറിച്ച തലമുറകളുടെ തുടക്കം അനീതിക്കുനേരെ കണ്ണടയ്ക്കാന്‍ വിസമ്മതിച്ച വിദ്യാര്‍ഥികളില്‍നിന്നാണെന്നും കുറിപ്പില്‍ പറയുന്നു. അനീതിക്കെതിരെ ശബ്ദമുയര്‍ത്തുന്ന ഓരോരുത്തര്‍ക്കുമൊപ്പം നിലകൊള്ളുന്നതായും പോസ്റ്റില്‍ വ്യക്തമാക്കുന്നു. ഡല്‍ഹിയിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് വിവിധ മേഖലകളില്‍നിന്ന് പിന്തുണ വര്‍ധിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍, ആസിഫ് അലി, ജോജു ജോര്‍ജ്, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍, പാര്‍വതി തിരുവോത്ത് തുടങ്ങിയ മലയാള താരങ്ങളും സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

 
Other News in this category

 
 




 
Close Window