Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
തദ്ദേശവകുപ്പില്‍ കൂട്ടസ്ഥലംമാറ്റത്തിന് മന്ത്രിയുടെ നിര്‍ദേശം; ഔദ്യോഗിക കുറിപ്പ് ചോര്‍ന്നു
reporter

തിരുവനന്തപുരം: തദ്ദേശവകുപ്പില്‍ പൊതുസ്ഥലംമാറ്റം നടത്താന്‍ മന്ത്രി കെ.എം. ഷാജി വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്ക് നല്‍കിയ ഔദ്യോഗിക കുറിപ്പ് ചോര്‍ന്നു. ഭരണസൗകര്യവും പൊതുതാല്‍പ്പര്യവും പരിഗണിച്ച് ജീവനക്കാരുടെ സ്ഥലംമാറ്റം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ജൂലൈ എട്ടിന് മന്ത്രിയുടെ ഔദ്യോഗിക ലെറ്റര്‍ഹെഡില്‍ നല്‍കിയ കുറിപ്പാണ് പുറത്തുവന്നത്. ജില്ലാതല ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പിലൂടെയാണ് കുറിപ്പ് ചോര്‍ന്നതെന്നാണ് വിവരം. 2025ലെ തദ്ദേശ തിരഞ്ഞെടുപ്പ്, 2026 ഏപ്രിലിലെ നിയമസഭാ തിരഞ്ഞെടുപ്പ് എന്നിവയുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടവും സെന്‍സസ് നടപടികളും കാരണം പൊതുസ്ഥലംമാറ്റം നടത്താന്‍ കഴിഞ്ഞിരുന്നില്ലെന്ന് കുറിപ്പില്‍ പറയുന്നു. ഉചിതമായ മാര്‍ഗത്തിലൂടെ സ്ഥലംമാറ്റ നടപടികള്‍ നടപ്പാക്കണമെന്ന അഭ്യര്‍ഥനയോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.

ആദ്യഘട്ടത്തില്‍ നാനൂറോളം ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാനായിരുന്നു നീക്കമെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 2026ലെ പൊതുസ്ഥലംമാറ്റത്തിനായി തദ്ദേശവകുപ്പ് ഓണ്‍ലൈനായി അപേക്ഷകള്‍ ക്ഷണിച്ചിരുന്നെങ്കിലും തുടര്‍നടപടികളുണ്ടായിരുന്നില്ല. അപേക്ഷകരുടെ പട്ടിക തയ്യാറാക്കി പരാതികളും ആക്ഷേപങ്ങളും പരിശോധിക്കുകയും സീനിയോറിറ്റി ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ പരിഗണിക്കുകയും ചെയ്തശേഷമാണ് പൊതുസ്ഥലംമാറ്റം നടപ്പാക്കേണ്ടത്. മന്ത്രിയുടെ കുറിപ്പ് പുറത്തുവന്നതോടെ സ്ഥലംമാറ്റ നടപടികളുമായി ബന്ധപ്പെട്ട് വകുപ്പിനുള്ളില്‍ ചര്‍ച്ചകള്‍ ശക്തമായിട്ടുണ്ട്.

 
Other News in this category

 
 




 
Close Window