Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ബംഗളൂരു-മൈസൂരു എക്‌സ്പ്രസ് ഹൈവേയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു; ഡ്രൈവറും കണ്ടക്ടറും മരിച്ചു
reporter

ബംഗളൂരു: കോഴിക്കോട് നിന്നു പോയ കെഎസ്ആര്‍ടിസി ബസ് കര്‍ണാടകയില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവറും കണ്ടക്ടറും മരിച്ചു. ബംഗളൂരു-മൈസൂരു എക്‌സ്പ്രസ് ഹൈവേയില്‍ ബിഡദിക്ക് സമീപം നിയന്ത്രണം വിട്ട ബസ് മറിഞ്ഞാണ് അപകടം. ഇരുപതോളം യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. കണ്ടക്ടര്‍ കോവൂര്‍ സ്വദേശി എന്‍.എം. അരുണ്‍കുമാറും ഡ്രൈവര്‍ കോഴിക്കോട് സ്വദേശി മിഥിലേഷുമാണ് മരിച്ചത്.

ഇന്ന് രാവിലെ 6.45ഓടെയാണ് അപകടമുണ്ടായത്. ബിഡദിക്ക് സമീപം എത്തിയപ്പോള്‍ നിയന്ത്രണം വിട്ട ബസ് റോഡിന് മുകളിലുള്ള സൈന്‍ ബോര്‍ഡിന്റെ കമാനത്തില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സൈന്‍ ബോര്‍ഡ് തകര്‍ന്നു വീണു. പിന്നാലെ ബസ് മറിഞ്ഞു. അപകടത്തില്‍ പരിക്കേറ്റവരെ ഉടന്‍ തന്നെ ബിഡദിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ നാലുപേര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പ്രാഥമിക ചികിത്സയ്ക്കുശേഷം ആവശ്യമായവരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റും. അപകടസമയത്ത് പ്രദേശത്ത് മഴയുണ്ടായിരുന്നതായാണ് വിവരം. മഴയെ തുടര്‍ന്ന് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.

 
Other News in this category

 
 




 
Close Window