Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4357 INR  1 EURO=110.0231 INR
ukmalayalampathram.com
Mon 10th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ 'വന്ദേമാതരം' പൂര്‍ണമായി ആലപിക്കണം; കേരളത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം
reporter

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ ദേശീയ ഗീതമായ 'വന്ദേമാതരം' പൂര്‍ണരൂപത്തില്‍ ആലപിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് പിന്നാലെയാണ് സംസ്ഥാന ചീഫ് സെക്രട്ടറി തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിക്ക് ഇതുസംബന്ധിച്ച് കത്ത് നല്‍കിയത്. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളില്‍ സംസ്ഥാന ഗീതം ആലപിക്കുന്നുണ്ടെങ്കില്‍ അതിനു പിന്നാലെ 'വന്ദേമാതരം', തുടര്‍ന്ന് ദേശീയ ഗാനം എന്ന ക്രമം പാലിക്കണമെന്നാണ് നിര്‍ദേശം. സംസ്ഥാന ഗീതം ഇല്ലാത്ത ചടങ്ങുകളില്‍ ആദ്യം 'വന്ദേമാതരം' ആലപിക്കുകയും തുടര്‍ന്ന് ദേശീയ ഗാനം ആലപിക്കുകയും വേണം.

വന്ദേമാതരത്തിന്റെ യഥാര്‍ഥ കവിതയിലെ ആറ് ചരണങ്ങളും പൂര്‍ണമായി ആലപിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശം. പൂര്‍ണരൂപത്തിലുള്ള ദേശീയ ഗീതത്തിന്റെ ഔദ്യോഗിക ആലാപന സമയം മൂന്ന് മിനിറ്റും 10 സെക്കന്‍ഡുമാണ്. ദേശീയ ഗാനം ആലപിക്കുമ്പോഴും ഔദ്യോഗികമായി അംഗീകരിച്ച വരികളും ക്രമവും കൃത്യമായി പാലിക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നേരത്തേ മാര്‍ഗനിര്‍ദേശങ്ങള്‍ അയച്ചിരുന്നു. സംസ്ഥാനങ്ങളുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും നിര്‍ദേശം കൈമാറണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ ചീഫ് സെക്രട്ടറി തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിക്ക് കത്ത് നല്‍കിയത്. സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങള്‍ പുതുക്കിയ ആലാപനക്രമം പാലിക്കേണ്ടിവരും.

 
Other News in this category

 
 




 
Close Window