Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഓണാഘോഷത്തില്‍ പാട്ടുവയ്ക്കും മുന്‍പ് ജാഗ്രത; പകര്‍പ്പവകാശമുള്ള ഗാനങ്ങള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമെന്ന് മുന്നറിയിപ്പ്
reporter

കൊച്ചി: ഓണാഘോഷ പരിപാടികളില്‍ പാട്ടുവച്ച് ആഘോഷിക്കുന്നവര്‍ പകര്‍പ്പവകാശ നിയമലംഘനത്തില്‍ കുടുങ്ങാതിരിക്കാന്‍ ജാഗ്രത പാലിക്കണം. പകര്‍പ്പവകാശമുള്ള ഗാനങ്ങള്‍ പൊതുവേദികളില്‍ ഉപയോഗിക്കുന്നതിന് മുന്‍കൂട്ടി അനുമതി വേണമെന്ന മുന്നറിയിപ്പുമായി സംഗീത കമ്പനികളുടെ പബ്ലിക് പെര്‍ഫോമന്‍സ് അവകാശങ്ങള്‍ കൈകാര്യം ചെയ്യുന്ന ഏജന്‍സി രംഗത്തെത്തി. 1957ലെ പകര്‍പ്പവകാശ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം, പൊതുവായ ആഘോഷ പരിപാടികളില്‍ പകര്‍പ്പവകാശമുള്ള സംഗീതം കേള്‍പ്പിക്കുകയോ മറ്റ് രീതിയില്‍ ഉപയോഗിക്കുകയോ ചെയ്യുന്നതിന് ബന്ധപ്പെട്ട പകര്‍പ്പവകാശ ഉടമകളില്‍ നിന്നോ അവരുടെ അംഗീകൃത പ്രതിനിധികളില്‍ നിന്നോ മുന്‍കൂട്ടി അനുമതി വാങ്ങേണ്ടതുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി പരിപാടികളുടെ സംഘാടകര്‍ക്കും വേദി നല്‍കുന്നവര്‍ക്കും അറിയിപ്പുകള്‍ നല്‍കുന്നുണ്ടെന്ന് മുംബൈ ആസ്ഥാനമായ നൊവെക്‌സ് കമ്യൂണിക്കേഷന്‍സിന്റെ കേരള പ്രതിനിധി എം. ഉണ്ണികൃഷ്ണന്‍ അറിയിച്ചു.

ഡിജെക്കും നൃത്തപരിപാടികള്‍ക്കും ബാധകം

സാരേഗമ, യഷ് രാജ് ഫിലിംസ്, ടിപ്‌സ് മ്യൂസിക്, സീ മ്യൂസിക്, ഷെമാരൂ, വെല്‍വെറ്റ് വൈബ്‌സ്, ഹാപ്പി മ്യൂസിക്, റെഡ് റിബണ്‍ തുടങ്ങിയ മ്യൂസിക് ലേബലുകളുടെയും ദലേര്‍ മെഹന്ദി, ഗുര്‍ദാസ് മാന്‍, കുമാര്‍ സാനു, മികാ സിങ് തുടങ്ങിയ കലാകാരന്മാരുടെയും സംഗീത സൃഷ്ടികളുടെ പബ്ലിക് പെര്‍ഫോമന്‍സ് അവകാശങ്ങള്‍ കൈകാര്യം ചെയ്യാനും ആവശ്യമായ അനുമതിപത്രങ്ങള്‍ നല്‍കാനും നൊവെക്‌സ് കമ്യൂണിക്കേഷന്‍സിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഓണാഘോഷങ്ങളില്‍ ഈ കമ്പനികളുടെയോ കലാകാരന്മാരുടെയോ റെക്കോര്‍ഡ് ചെയ്ത ഗാനങ്ങള്‍ പ്ലേ ചെയ്യുക, ഡിജെ പരിപാടികള്‍ സംഘടിപ്പിക്കുക, പകര്‍പ്പവകാശമുള്ള ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള നൃത്തപരിപാടികളോ ലൈവ് പെര്‍ഫോമന്‍സുകളോ നടത്തുക തുടങ്ങിയ സാഹചര്യങ്ങളില്‍ ലൈസന്‍സ് ആവശ്യമായി വരുമെന്നാണ് അറിയിപ്പ്.

ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ നിശ്ചിത ലൈസന്‍സ് ഫീസ് അടച്ച് നൊവെക്‌സ് കമ്യൂണിക്കേഷന്‍സില്‍ നിന്ന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) വാങ്ങണമെന്നും ഏജന്‍സി അറിയിച്ചു. പകര്‍പ്പവകാശമുള്ള സംഗീതം അനുമതിയില്ലാതെ പൊതുവേദിയില്‍ ഉപയോഗിക്കുന്നത് നിയമനടപടികള്‍ക്ക് വഴിവയ്ക്കാമെന്നതിനാല്‍ ഓണാഘോഷ സംഘാടകരും വേദി ഉടമകളും മുന്‍കൂട്ടി ആവശ്യമായ അനുമതികള്‍ ഉറപ്പാക്കണമെന്നാണ് മുന്നറിയിപ്പ്.

 
Other News in this category

 
 




 
Close Window