Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
പിഎംഎവൈ വീടുകളില്‍ എംബ്ലം പതിക്കും; കേന്ദ്രസഹായം വേണ്ടെന്ന് വയ്ക്കുന്ന ഈഗോ സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി
reporter

കൊച്ചി: പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വീടുനിര്‍മാണത്തിന് കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുന്ന പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) പദ്ധതിയില്‍ വീടുകളില്‍ എംബ്ലം പതിക്കണമെന്ന വ്യവസ്ഥ സംസ്ഥാന സര്‍ക്കാര്‍ പാലിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. ഒരു എംബ്ലം സ്ഥാപിക്കണമെന്ന നിബന്ധനയുടെ പേരില്‍ കോടിക്കണക്കിന് രൂപയുടെ കേന്ദ്രസഹായം വേണ്ടെന്നുവയ്ക്കുന്ന സമീപനം സര്‍ക്കാരിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമകാലിക മലയാളം ഓണപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പിഎംഎവൈ പദ്ധതിയുടെ ഭാഗമായുള്ള വീടുകളില്‍ പദ്ധതി സംബന്ധിച്ച എംബ്ലം പതിക്കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സഹായം ലഭിക്കുന്ന ഗുണഭോക്താക്കള്‍ക്ക് എംബ്ലം സ്ഥാപിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ അത് അവരുടെ തീരുമാനമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എംബ്ലം സ്ഥാപിക്കാന്‍ താല്‍പര്യമില്ലെന്ന് ഗുണഭോക്താവ് അറിയിച്ചാല്‍ സര്‍ക്കാരിന് നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്‍കാല ഭവനപദ്ധതികളെ പരാമര്‍ശിച്ച മുഖ്യമന്ത്രി, ഇന്ദിരാ ആവാസ് യോജനയിലൂടെ നിര്‍മിച്ച വീടുകളില്‍ പ്രത്യേക എംബ്ലങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കിലും അവ സര്‍ക്കാര്‍ പദ്ധതികളാണെന്ന് ജനങ്ങള്‍ക്ക് അറിയാമായിരുന്നുവെന്നും ചൂണ്ടിക്കാട്ടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അഭിമുഖത്തില്‍ മുഖ്യമന്ത്രി വിശദീകരിച്ചു. കേന്ദ്രസര്‍ക്കാരിന്റെ പരമാവധി പദ്ധതികള്‍ കേരളത്തിലേക്ക് കൊണ്ടുവരുകയും അവ കാര്യക്ഷമമായി നടപ്പാക്കുകയും ചെയ്യുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ സംസ്ഥാനത്തിന് അര്‍ഹമായ സാമ്പത്തിക സഹായമോ പദ്ധതികളോ വേണ്ടെന്നുവയ്ക്കുന്നതിനോട് സര്‍ക്കാരിന് യോജിപ്പില്ല. കേരളത്തിന് ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും നേടിയെടുക്കുന്നതിനായിരിക്കും സര്‍ക്കാര്‍ ശ്രമിക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window