Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 26th Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്ക് പുതിയ മേധാവികള്‍; കല്‍പ്പറ്റ നാരായണന്‍ സാഹിത്യ അക്കാദമി അധ്യക്ഷന്‍, ജി. വേണുഗോപാല്‍ സംഗീത നാടക അക്കാദമി അധ്യക്ഷന്‍
reporter

തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി ഉള്‍പ്പെടെ സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള പ്രധാന സ്ഥാപനങ്ങള്‍ക്ക് പുതിയ മേധാവികളെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചു. പ്രമുഖ എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണന്‍ കേരള സാഹിത്യ അക്കാദമി അധ്യക്ഷനാകും. ഗായകന്‍ ജി. വേണുഗോപാലിനെ കേരള സംഗീത നാടക അക്കാദമി അധ്യക്ഷനായും നടന്‍ പ്രേംകുമാറിനെ കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായും നിയമിച്ചു. ചലച്ചിത്ര നിര്‍മാതാവ് എം. രഞ്ജിത്താണ് കേരള സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡിന്റെ പുതിയ ചെയര്‍മാന്‍. ആനിമേറ്ററും പ്രൊഡക്ഷന്‍ ഡിസൈനറുമായ പ്രഫ. പ്രകാശ് മൂര്‍ത്തിയെ കേരള ലളിതകലാ അക്കാദമി ചെയര്‍മാനായും നിയമിച്ചു.

കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായി എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ എം.പി. സുരേന്ദ്രനെ നിയമിച്ചു. കവി, നോവലിസ്റ്റ്, സാഹിത്യ വിമര്‍ശകന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ കല്‍പ്പറ്റ നാരായണനാണ് അക്കാദമിയുടെ പുതിയ അധ്യക്ഷന്‍. കേരള സംഗീത നാടക അക്കാദമിയില്‍ നാടക-സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഹേമന്ത് കുമാര്‍ വൈസ് ചെയര്‍മാനാകും. എന്‍.വി. പ്രദീപ്കുമാറാണ് സെക്രട്ടറി. കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ചെയര്‍മാനായി നടന്‍ പ്രേംകുമാറും വൈസ് ചെയര്‍മാനായി സംവിധായകനും നിര്‍മാതാവുമായ ആലപ്പി അഷറഫും ചുമതലയേല്‍ക്കും. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്രേംകുമാര്‍ ചലച്ചിത്ര അക്കാദമി അധ്യക്ഷന്റെ ചുമതല വഹിച്ചിരുന്നു. പിന്നീട് സര്‍ക്കാരുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരസ്യമായി പ്രകടിപ്പിച്ചതിന് പിന്നാലെ അദ്ദേഹം പദവിയില്‍ നിന്ന് മാറിയിരുന്നു.

കേരള ലളിതകലാ അക്കാദമിയുടെ വൈസ് ചെയര്‍മാനായി ടി.ആര്‍. ഉദയകുമാറിനെയും സെക്രട്ടറിയായി വൈക്കം എം.കെ. ഷിബുവിനെയും നിയമിച്ചു. ഫോക്ലോര്‍ അക്കാദമിയുടെ അധ്യക്ഷനായി സുരേഷ് ബാബു എളയാവൂരും വൈസ് ചെയര്‍മാനായി ശ്രീരാമന്‍ കൊയ്യോനും ചുമതലയേല്‍ക്കും. പ്രദീപ്കുമാര്‍ എം. പയ്യന്നൂരാണ് മെമ്പര്‍ സെക്രട്ടറി. പ്രധാന സാംസ്‌കാരിക സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ വൈകുന്നതിനെച്ചൊല്ലി നേരത്തെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പുതിയ നിയമനങ്ങളോടെ സാഹിത്യം, സംഗീതം, നാടകം, സിനിമ, ലളിതകല, ഫോക്ലോര്‍ മേഖലകളിലെ പ്രധാന സ്ഥാപനങ്ങള്‍ക്ക് പുതിയ ഭരണനേതൃത്വം നിലവില്‍ വരികയാണ്.

 
Other News in this category

 
 




 
Close Window