Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 04th Nov 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ചേരാനെല്ലൂര്‍ അപകടം: പതിനേഴുകാരന്റെ പേരും ചിത്രവും പ്രചരിപ്പിച്ചതിന് 18 പേര്‍ക്കെതിരെ കേസ്
reporter

കൊച്ചി: ചേരാനെല്ലൂരില്‍ കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ ജയബാലകൃഷ്ണന്‍ മരിച്ച സംഭവത്തില്‍ വാഹനമോടിച്ച പതിനേഴുകാരന്റെ പേരും ചിത്രവും വെളിപ്പെടുത്തിയെന്ന പരാതിയില്‍ 18 പേര്‍ക്കെതിരെ കേസ്. കൊച്ചി സിറ്റി സൈബര്‍ പൊലീസാണ് നടപടി സ്വീകരിച്ചത്. വിവരങ്ങള്‍ പ്രചരിപ്പിച്ചതില്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് കേസ് പരിഗണിക്കുന്ന കോടതി പൊലീസിനോട് വിശദീകരണം തേടിയിരുന്നു.

അതേസമയം, പതിനേഴുകാരന്റെ പിതാവായ ജഡ്ജിക്കെതിരെ ജയബാലകൃഷ്ണന്റെ കുടുംബം നല്‍കിയ പുതിയ പരാതിയില്‍ ക്രൈംബ്രാഞ്ച് മൊഴിയെടുക്കും. നവംബര്‍ നാലിന് രാവിലെ 11.30ന് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്‍ അറിയിപ്പ് ലഭിച്ചതായി ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീര്‍ത്തി പറഞ്ഞു.

അപകടത്തിനു പിന്നാലെ മൂന്നുമണിക്കൂറോളം സ്ഥലത്തുണ്ടായിരുന്ന ജഡ്ജി തെളിവുകള്‍ നശിപ്പിക്കാനും അന്വേഷണം വഴിതിരിച്ചുവിടാനും ഇടപെട്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതുസംബന്ധിച്ച് പ്രത്യേക എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. ചേരാനെല്ലൂര്‍ പൊലീസിന് ലഭിച്ച പരാതി അപകടക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് കൈമാറിയതായി കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍. നിശാന്തിനി നേരത്തേ അറിയിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തുന്നത്.

 
Other News in this category

 
 




 
Close Window