Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.1823 INR  1 EURO=110.1564 INR
ukmalayalampathram.com
Wed 15th Jul 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഖമേനിയെ ഇല്ലാതാക്കിയാല്‍ യുദ്ധം അവസാനിക്കുമെന്ന് നെതന്യാഹു
reporter

ടെഹ്‌റാന്‍: ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നു. ടെഹ്‌റാന്‍ ന?ഗരത്തില്‍ നിന്നു ഒഴിഞ്ഞു പോകണമെന്നു ജനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കിയതിനു പിന്നാലെ വന്‍ വ്യോമാക്രമണമാണ് ഇസ്രയേല്‍ ഇറാനു നേരെ നടത്തിയതെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടതായും 100ലേറെ പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ടെഹ്റാനിലെ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെയാണ് ഇസ്രയേല്‍ ആക്രമണമുണ്ടായതെന്നു ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെഹ്റാനിലെ വിവിധയിടങ്ങളില്‍ നിന്നു സ്ഫോടന ശബ്ദങ്ങള്‍ ഉയര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തലസ്ഥാന നഗരത്തില്‍ കിഴക്ക്, പടിഞ്ഞാറ് മേഖലകളിലാണ് സ്ഫോടനങ്ങളുണ്ടായത്. ആക്രമണത്തിനു പിന്നാലെ ടെഹ്‌റാനിലെ സ്വിസ് എംബസി അടച്ചു. ഇറാനിലെ ആസാദി സ്‌ക്വയറിലും ഇസ്രയേല്‍ ആക്രമണം നടത്തിയതായി വിവരങ്ങളുണ്ട്. ഇറാന്റെ യുദ്ധ വിമാനങ്ങള്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ത്തെന്നും പടിഞ്ഞാറന്‍ ഇറാനിലെ മിസൈല്‍ സംഭരണ കേന്ദ്രം തകര്‍ത്തതായും ഇസ്രയേല്‍ അവകാശപ്പെട്ടു.

അതിനിടെ ഇറാന്‍ തിരിച്ചടിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. വടക്കന്‍ ഇസ്രയേലില്‍ ഇറാന്‍ ഡ്രോണ്‍ ആക്രണം നടത്തുന്നതായുള്ള വാര്‍ത്തകളാണ് വരുന്നത്. ടെല്‍ അവീവിലെ താമസക്കാരോടു ഒഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പിന്നാലെ ഹൈഫ, ടെല്‍ അവീവ് ന?ഗരങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. ഇതുവരെ 21 പേര്‍ മരിച്ചതായും 631 പേര്‍ക്ക് പരിക്കേറ്റതായും ഇസ്രയേല്‍ പറയുന്നു. ഇറാന്റെ ഔദ്യോ?ഗിക മാധ്യമ സ്ഥാപനത്തിനു നേരെയും ഇസ്രയേല്‍ ആക്രമണം നടത്തി. ലൈവായി വാര്‍ത്ത വായിക്കുന്നതിനിടെ അവതാരക ഇറങ്ങി ഓടുന്നതിന്റെ ?ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഐആര്‍ഐബി ടെലിവിഷന്‍ സ്ഥാപനത്തിന്റെ ആസ്ഥാനത്തിനു നേര്‍ക്കാണ് മിസൈല്‍ ആക്രമണമുണ്ടായത്. സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോ?ഗിച്ചതിനാലാണ് ദേശീയ ടെലിവിഷന്‍ ആസ്ഥാനം ആക്രമിച്ചതെന്നു ഇസ്രയേല്‍ പ്രതികരിച്ചു. ആക്രമണത്തിനു പിന്നാലെ ടെലിവിഷന്‍ ചാനലിന്റെ സംപ്രേക്ഷണം പുനരാരംഭിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള ആക്രമണമെന്നു വിശേഷിപ്പിച്ച അവതാരക സഹര്‍ ഇമാമി വീണ്ടും ആക്രമണം നടത്താന്‍ ഇസ്രയേലിനെ വെല്ലുവിളിച്ചു. നിരവധി ജീവനക്കാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നും സ്റ്റുഡിയോ ഇല്ലെങ്കിലും സംപ്രേഷണം തുടരുമെന്നും ഇറാന്‍ ടെലിവിഷന്‍ വ്യക്തമാക്കി.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയെ വധിക്കുന്നതോടെ സംഘര്‍ഷം അവസാനിപ്പിക്കുമെന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (Benjamin Netanyahu) വ്യക്തമാക്കി. ഇറാന്റെ ഏകധിപതിയെ എല്ലായിടത്തും ആക്രമിക്കും. ഇസ്രയേലിനെ യുഎസ് സഹായിക്കുന്നുണ്ടെന്നും നെതന്യാഹു പറഞ്ഞു. ഇറാനെതിരെയുള്ള ഇസ്രയേലിന്റെ സൈനിക നടപടികളേയും അദ്ദേഹം ന്യായീകരിച്ചു. സംഘര്‍ഷം വര്‍ധിപ്പിക്കാതെ അവസാനിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നു നെതന്യാഹു പറയുന്നു. അതിനിടെ ഇറാന്‍ ചര്‍ച്ചയ്ക്കു തയ്യാറാകണമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം അവസാനിപ്പിക്കണമെന്ന ജി7 പ്രസ്താവനയില്‍ ഒപ്പിടാന്‍ ട്രംപ് തയ്യാറായില്ല. വെടി നിര്‍ത്തലിനു ?ഗള്‍ഫ് കോര്‍പറേഷന്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്തു. ഇറാന് മേലുള്ള ആക്രമണങ്ങളെ ജിസിസി മന്ത്രിതല സമിതിയും അപലപിച്ചു.

ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയുമായി നടന്ന ആക്രമണത്തില്‍ ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ലോഞ്ചറുകളില്‍ മൂന്നിലൊന്നും പ്രതിരോധസേന തകര്‍ത്തതായി ഇസ്രയേല്‍ അവകാശപ്പെട്ടിരുന്നു. പിന്നാലെയാണ് ടെഹ്റാനു നേരെയുള്ള ആക്രമണം. ടെഹ്റാന് മുകളിലുള്ള ആകാശം ഇപ്പോള്‍ പൂര്‍ണമായും വ്യോമസേനയുടെ നിയന്ത്രണത്തിലാണെന്നാണ് ഇസ്രയേലിന്റെ അവകാശവാദം. നഗരത്തിലെ പ്രധാനപ്പെട്ട ഭരണ കേന്ദ്രങ്ങളെല്ലാം തങ്ങള്‍ ഉടന്‍ ആക്രമിക്കും. ഇറാനെ പോലെ സാധാരണ ജനങ്ങളെ കൊന്നൊടുക്കാന്‍ തങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടുതന്നെ, ടെഹ്റാനിലെ ജനങ്ങള്‍ അവിടെനിന്നു ഒഴിഞ്ഞുപോയാല്‍ പിന്നാലെ ആക്രമിക്കുമെന്നായിരുന്നു നെതന്യാഹുവിന്റെ മുന്നറിയിപ്പ്.

 
Other News in this category

 
 




 
Close Window