Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ശത്രുവിന് തക്കതായ ശിക്ഷ നല്‍കിയതായി ഇറാന്‍
reporter

ടെഹ്റാന്‍ : ഇസ്രയേല്‍ അടിച്ചേല്‍പ്പിച്ച യുദ്ധം അവസാനിച്ചെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍. വീരോചിതമായ ചെറുത്തുനില്‍പ്പിന് ശേഷം ഇസ്രയേലിന്റെ പ്രകോപനം മൂലം അടിച്ചേല്‍പ്പിക്കപ്പെട്ട 12 ദിവസത്തെ യുദ്ധത്തിന്റെ അവസാനത്തിനും വെടിനിര്‍ത്തലിനും രാജ്യം സാക്ഷ്യം വഹിക്കുകയാണ്. യുദ്ധത്തില്‍ ഇറാന്‍ ചരിത്രവിജയം നേടിയെന്നും രാജ്യത്തെ അഭിസംബോധനചെയ്ത് പ്രസിഡന്റ് പെസെഷ്‌കിയന്‍ അവകാശപ്പെട്ടതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

'ഭീകരവാദി'കളായ ഇസ്രയേല്‍ ആരംഭിച്ച യുദ്ധം ഇറാന്‍ വിജയകരമായി അവസാനിപ്പിച്ചു. ശത്രുവിന് കടുത്ത ശിക്ഷ നല്‍കി. ഇറാനെ എതിര്‍ത്താല്‍ എന്താണ് സംഭവിക്കുകയെന്ന് ലോകരാജ്യങ്ങള്‍ക്ക് മനസ്സിലായെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. ഇറാന്റെ വിജയത്തില്‍ സേനകളെ അഭിനന്ദിച്ച പെസഷ്‌കിയാന്‍, മറ്റു രാജ്യങ്ങളെ വച്ച് പന്താടാനുള്ള ഇസ്രയേലിന്റെ താല്‍പര്യമാണ് ഇറാനെ 12 ദിവസത്തെ യുദ്ധത്തിലേക്കു തള്ളിവിട്ടതെന്നും കുറ്റപ്പെടുത്തി.

അമേരിക്കയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇറാന്‍ തയാറാണെന്നും, യുഎസുമായി ആശയവിനിമയം പുനഃരാരംഭിക്കുമെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ പെസെഷ്‌കിയാന്‍ അറിയിച്ചതായി ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ കരുത്ത് സഹോദര രാജ്യങ്ങള്‍ക്കായി തുടരുമെന്നും പെസഷ്‌കിയാന്‍ പറഞ്ഞു. ഇസ്രയേലുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന ആരോപണം ഇറാന്‍ നിഷേധിച്ചിട്ടുണ്ട്.

ഖത്തറിലെ അമേരിക്കന്‍ വ്യോമത്താവളം ആക്രമിച്ച സംഭവത്തില്‍ ഇറാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രതിഷേധമറിയിച്ചിരുന്നു. ഖത്തര്‍ വിദേശകാര്യ മന്ത്രാലയം, ഇറാന്‍ നയതന്ത്ര പ്രതിനിധി അലി സലേഹബാദിയെ വിളിച്ചുവരുത്തിയാണ് പ്രതിഷേധം അറിയിച്ചത്. രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനമാണെന്നും ഖത്തര്‍ വ്യക്തമാക്കി

 
Other News in this category

 
 




 
Close Window