Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഹിമാചലില്‍ മേഘ വിസ്‌ഫോടനം: കുളുവിലും മണാലിയിലും മിന്നല്‍ പ്രളയം
reporter

ഷിംല: ഹിമാചല്‍ പ്രദേശില്‍ മേഘ വിസ്ഫോടനം. കുളുവിലും മണാലിയിലും ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ വീടുകളും സ്‌കൂളുകളും തകര്‍ന്നു. രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. നിരവധി പേര്‍ ഒലിച്ചുപോയി. പല നദികളും കരകവിഞ്ഞു ഒഴുകുകയാണ്. റോഡുകളും പാലങ്ങളും തകര്‍ന്നു. അതിനിടെ ഒരുവാഹനം ഒലിച്ചുപോകുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

രണ്ടുപേരുടെ മൃതദേഹം കണ്ടെത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. മിന്നല്‍പ്രളയത്തില്‍ കുടുതല്‍ പേര്‍ ഒഴുക്കില്‍പ്പെട്ടതായും ആളുകളുടെ എണ്ണം വ്യക്തമല്ലെന്നും അധികൃതര്‍ അറിയിച്ചു, വെള്ളം ഇരച്ചുകയറിയതോടെ ആളുകള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ പലയിടങ്ങളിലും ശക്തമായ മഴ തുടരുകയാണ്.

 
Other News in this category

 
 




 
Close Window