Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നിരസിച്ച് എം. സ്വരാജ്
reporter

കൊച്ചി: കേരള സാഹിത്യ അക്കാദമി ഉപന്യാസ വിഭാഗത്തില്‍ പ്രഖ്യാപിച്ച പുരസ്‌കാരം സ്വീകരിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. ഒരു വിധത്തിലുമുള്ള പുരസ്‌കാരങ്ങളും സ്വീകരിക്കില്ല എന്നത് വളരെ മുന്‍പു തന്നെയുള്ള നിലപാടാണെന്നും അവാര്‍ഡ് വിവരം വാര്‍ത്തയായി വന്നതിനാലാണ് പരസ്യ പ്രതികരണം വേണ്ടി വന്നതെന്നും സ്വരാജ് ഫെയ്സ്ബുക്കില്‍ അറിയിച്ചു. മുഴുവന്‍ സമയവും പാര്‍ട്ടി സംസ്ഥാന കമ്മറ്റി യോഗത്തില്‍ ആയിരുന്നതിനാല്‍ പുരസ്‌കാരവിവരം അറിഞ്ഞത് വൈകിയാണെന്നും ഒരുതരത്തിലുമുള്ള പുരസ്‌കാരങ്ങളും സ്വീകരിക്കില്ലെന്ന നിലപാട് വളരെ മുമ്പുതന്നെ എടുത്തിട്ടുള്ളതാണെന്നും സ്വരാജ് വ്യക്തമാക്കുന്നു.

മുമ്പും പുരസ്‌കാരത്തിനായി ട്രസ്റ്റുകളും സമിതികളും പരിഗണിച്ചപ്പോള്‍ എടുത്ത അതേ നിലപാട് തുടരുന്നു. അക്കാദമിയോട് ബഹുമാനം മാത്രമാണെന്നും പൊതുപ്രവര്‍ത്തനവും സാഹിത്യ പ്രവര്‍ത്തനവും ഉള്‍പ്പെടെ ഒരു കാര്യത്തിനും ജീവിതത്തിലൊരിക്കലും പുരസ്‌കാരങ്ങള്‍ സ്വീകരിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. 'പൂക്കളുടെ പുസ്തകം' എന്ന ഉപന്യാസമാണ് സ്വരാജിന് പുരസ്‌കാരം നേടിക്കൊടുത്തത്. ഉപന്യാസം വിഭാഗത്തില്‍ കേരള സാഹിത്യ അക്കാദമിയുടെ എന്‍ഡോവ്മെന്റ് അവാര്‍ഡാണ് സ്വരാജിന് ലഭിച്ചത്. സിബി കുമാര്‍ അവാര്‍ഡിനാണ് സ്വരാജിന്റെ പുസ്തകം അര്‍ഹമായത്.

 
Other News in this category

 
 




 
Close Window