Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഏഷ്യാകപ്പ് ക്രിക്കറ്റില്‍ വീണ്ടും പ്രതിസന്ധി
reporter

മുംബൈ: ഈ വര്‍ഷം നടക്കേണ്ട ഏഷ്യാ കപ്പ് ക്രിക്കറ്റ് പോരാട്ടം അനിശ്ചിതത്വത്തില്‍. വരാനിരിക്കുന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) യോഗം ബംഗ്ലാദേശിലെ ധാക്കയില്‍ നടത്താനുള്ള തീരുമാനം ബിസിസിഐ അടക്കമുള്ള ക്രിക്കറ്റ് ബോര്‍ഡുകള്‍ എതിര്‍ക്കുന്ന സാഹചര്യമാണ് പുതിയ പ്രതിസന്ധിക്കു കാരണം. രാഷ്ട്രീയ കാരണങ്ങളാല്‍ ഇന്ത്യ- ബംഗ്ലാദേശ് ബന്ധം ഉലഞ്ഞു നില്‍ക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ബിസിസിഐ ധാക്കയില്‍ നടത്താനുള്ള തീരുമാനത്തിനെതിരെ രംഗത്തെത്തിയത്. ഈ വര്‍ഷം സെപ്റ്റംബറിലാണ് ഏഷ്യാ കപ്പ് പോരാട്ടങ്ങള്‍ നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്.

ഈ മാസം 24നാണ് എസിസി യോഗം തീരുമാനിച്ചത്. ധാക്കയാണ് യോഗത്തിന്റെ വേദിയായും തീരുമാനിച്ചത്. ധാക്കയില്‍ നടത്തിയാല്‍ പങ്കെടുക്കില്ലെന്നു ബിസിസിഐ എസിസിയേയും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനേയും അറിയിച്ചിട്ടുണ്ട്. ബിസിസിഐക്ക് പിന്തുണയുമായി ശ്രീലങ്ക, ഒമാന്‍, അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡുകളും ബഹിഷ്‌കരിക്കുമെന്ന മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. എന്നാല്‍ എതിര്‍പ്പുകള്‍ മറികടന്നും യോഗം ധാക്കയില്‍ നടത്തുമെന്നാണ് എസിസി ചെയര്‍പേഴ്സനും പാക് ക്രിക്കറ്റ് ബോര്‍ഡ് തലവനുമായ മൊഹ്സിന്‍ നഖ്വിയുടെ തീരുമാനം. യോഗ വേദി മാറ്റുന്നതുമായി ബന്ധപ്പെട്ട് എസിസിയുമായി ബിസിസിഐ ആശയവിനിമയം നടത്തിയിരുന്നു. എന്നാല്‍ തങ്ങള്‍ക്കു മറുപടിയൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ബിസിസിഐയോടു അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

 
Other News in this category

 
 




 
Close Window