Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മനസാക്ഷി മരക്കൊമ്പില്‍ തൂക്കിയിട്ട് ജഡങ്ങളാകരുത്
reporter

കൊച്ചി: തേവലക്കര ബോയ്സ് ഹെസ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്റെ മരണത്തില്‍ ഒരു നാട് മുഴുവന്‍ ഞെട്ടലിലാണ്. കുവൈത്തില്‍ നിന്നും മിഥുന്റെ അമ്മ സുജ എത്തിയപ്പോള്‍ വൈകാരിക രംഗങ്ങള്‍ക്കായിരുന്നു നെടുമ്പാശ്ശേരി വിമാനത്താവളം സാക്ഷ്യം വഹിച്ചത്. എന്നാല്‍ ഈ സമയത്തും മാധ്യമപ്രവര്‍ത്തകര്‍ കാണിക്കേണ്ട മര്യാദ കാണിച്ചില്ലെന്ന് വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ് എഴുത്തുകാരി ഹണി ഭാസ്‌കരന്‍.

മനസാക്ഷി മരക്കൊമ്പില്‍ തൂക്കിയിട്ട് ജഡങ്ങളായി പണിയെടുക്കുന്ന മാധ്യമ പ്രവര്‍ത്തകരാകരുതെന്നും ഇതൊക്കെ മോശമാണെന്നും ഹണി ഭാസ്‌കര്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഇത്തരം രംഗങ്ങള്‍ ഷൂട്ട് ചെയ്തില്ലെങ്കിലുണ്ടാകുന്ന പ്രശ്നം എന്താണെന്നാണ് ഹണി വിമര്‍ശനം ഉന്നയിക്കുന്നത്.

 
Other News in this category

 
 




 
Close Window