Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ബീവറേജിന്റെ ഭിത്തി തുരന്ന് മദ്യം കടത്തി
reporter

പാലക്കാട്: ബീവറേജസ് കോര്‍പറേഷന്റെ കൊല്ലങ്കോട് മദ്യ വില്‍പന കേന്ദ്രത്തില്‍ മോഷണം. ഭിത്തി തുരന്ന മോഷ്ടാക്കള്‍ മദ്യം കവര്‍ന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടു കൂടിയാണ് മോഷണം നടന്നത്. കൊല്ലങ്കോട് ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള ബീവറേജസ് കോര്‍പറേഷന്റെ മദ്യവില്‍പന കേന്ദ്രത്തിന്റെ ഭിത്തി തുരന്നാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. മദ്യക്കുപ്പികള്‍ ചാക്കുകളില്‍ നിറച്ച് പുറത്തേക്ക് കടത്തുകയായിരുന്നു. മദ്യവില്‍പന കേന്ദ്രത്തില്‍ കളക്ഷന്‍ തുക ഉള്‍പ്പെടെ ഉണ്ടായിരുന്നു എങ്കിലും മദ്യം മാത്രമാണ് കടത്തിയത്.

ബീവറേജസ് കോര്‍പറേഷനിലെ സിസിടിവി ദൃശ്യത്തില്‍ ഒരാള്‍ മാത്രമാണ് പതിഞ്ഞിട്ടുള്ളത്. എന്നാല്‍ കൂടുതല്‍ പേര്‍ ഉണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. അതിനിടെ മോഷ്ടിക്കപ്പെട്ട മദ്യക്കുപ്പികളില്‍ കുറച്ച് ചാക്കുകളിലും കവറുകളിലുമായി ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

 
Other News in this category

 
 




 
Close Window