Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍; കണ്ണൂര്‍ സ്വദേശി ഫൈസല്‍ പിടിയില്‍
reporter

കണ്ണൂര്‍: പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശി ഫൈസല്‍ എന്നയാളെയാണ് ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

കുറ്റ്യാടി പത്തിരിപ്പറ്റയില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. മോട്ടോര്‍ സൈക്കിളില്‍ എത്തിയാണ് ഇയാള്‍ കുട്ടിയെ ചൂഷണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് 200-ത്തിലധികം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും സൈബര്‍ സെല്‍ സഹായത്തോടെയുമാണ് പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞത്.

പോക്‌സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

 
Other News in this category

 
 




 
Close Window