Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.0574 INR  1 EURO=109.878 INR
ukmalayalampathram.com
Thu 06th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
തുലാവര്‍ഷം എത്തുന്നു: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മത്സ്യബന്ധനത്തിന് നിയന്ത്രണവും; സംസ്ഥാനത്ത് കാലവര്‍ഷ പിന്മാറ്റം പൂര്‍ത്തിയാകുന്നു
reporter

തിരുവനന്തപുരം ന്മ അടുത്ത രണ്ട് ദിവസത്തിനകം കേരളത്തില്‍ തുലാവര്‍ഷം എത്തുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതോടൊപ്പം തന്നെ രാജ്യത്ത് കാലവര്‍ഷം പൂര്‍ണമായും പിന്മാറുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തുലാവര്‍ഷത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍:

- തിരുവനന്തപുരം

- കൊല്ലം

- പത്തനംതിട്ട

- ആലപ്പുഴ

- കോട്ടയം

- ഇടുക്കി

- എറണാകുളം

- തൃശൂര്‍

മഴ മുന്നറിയിപ്പ് - ജില്ല തിരിച്ചുള്ള തീയതികള്‍:

- ബുധനാഴ്ച: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം

- വ്യാഴം & വെള്ളി: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍

- ശനി: പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്

24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് 'ശക്തമായ മഴ' എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

മത്സ്യബന്ധന നിയന്ത്രണം

കേരള - ലക്ഷദ്വീപ് തീരങ്ങളില്‍ നാളെ മുതല്‍ ശനിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകുന്നത് ഒഴിവാക്കണമെന്ന് മുന്നറിയിപ്പുണ്ട്. മണിക്കൂറില്‍ 35-45 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 
Other News in this category

 
 




 
Close Window