Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.471 INR  1 EURO=107.2386 INR
ukmalayalampathram.com
Fri 26th Jun 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഇന്ത്യ-യുഎസ്, ഇന്ത്യ-ഇയു വ്യാപാര കരാറുകള്‍: പാര്‍ലമെന്റില്‍ വിശദീകരണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്
reporter

ന്യൂഡല്‍ഹി: ഇന്ത്യ-യുഎസ് വ്യാപാര കരാറും യൂറോപ്യന്‍ യൂണിയനുമായുള്ള കരാറും സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വിശദീകരണം നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇരു കരാറുകളെയും സംബന്ധിച്ച് പാര്‍ലമെന്റില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും പാര്‍ലമെന്റിനെ വിശ്വാസത്തിലെടുക്കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

ഇന്ത്യന്‍ കര്‍ഷകരുടെ താല്‍പര്യം പോലും പരിഗണിക്കാതെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പ്രീണിപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി പൂര്‍ണമായും കീഴടങ്ങിയെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് ആരോപിച്ചു. ട്രംപ് പുറത്തുവിട്ട വിവരങ്ങളില്‍ നിന്നുതന്നെ മോദി സര്‍ക്കാര്‍ പൂര്‍ണമായും വഴങ്ങി എന്ന് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.

വ്യാപാര കരാറില്‍ ധാരണയായ വിവരം ഇന്ത്യന്‍ സമയം രാത്രി വൈകിയാണ് ട്രംപ് പ്രഖ്യാപിച്ചത്. അമേരിക്കയില്‍ നിന്നുള്ള കാര്‍ഷിക ഇറക്കുമതി ഇന്ത്യ ഉദാരവല്‍ക്കരിച്ചിട്ടുണ്ടെന്ന് യുഎസ് കൃഷി സെക്രട്ടറി ബ്രൂക്ക് റോളിന്‍സ് വ്യക്തമാക്കിയിരുന്നു.

ഈ സാഹചര്യത്തില്‍ ഇന്ത്യ-യുഎസ് കരാറും ഇന്ത്യ-ഇയു കരാറും പാര്‍ലമെന്റില്‍ വെച്ച് ചര്‍ച്ച ചെയ്യണമെന്നും, രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ജയ്റാം രമേശ് ആവശ്യപ്പെട്ടു

 
Other News in this category

 
 




 
Close Window