Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ശബരിമല ദ്വാരപാലക ശില്‍പം: കാണാതായ പീഠം ബന്ധുവിന്റെ വീട്ടില്‍; ഗൂഢാലോചന സംശയം
reporter

തിരുവനന്തപുരം: ശബരിമലയില്‍ നിന്നും കാണാതായ ദ്വാരപാലക ശില്‍പത്തിന്റെ ഭാഗമായ പീഠം, പരാതി നല്‍കിയ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബന്ധുവിന്റെ വീട്ടില്‍ കണ്ടെത്തിയ സംഭവത്തില്‍ ഗൂഢാലോചന സംശയിക്കുന്നതായി ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍. ''ഒളിപ്പിച്ച് വച്ച ശേഷം കാണാനില്ലെന്നു പറയുകയും നാടകം കളിക്കുകയും ചെയ്ത സാഹചര്യമാണ് നിലവിലുള്ളത്. നാലര വര്‍ഷം ഒളിപ്പിച്ച് വച്ചതായാണ് ഇപ്പോഴത്തെ അവസ്ഥ,'' - മന്ത്രി പറഞ്ഞു.

കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും; സര്‍ക്കാര്‍ നിലപാട് കടുപ്പം

വിഷയം നിലവില്‍ കോടതിയുടെ പരിഗണനയിലാണ്. പീഠം കണ്ടെത്തിയ വിവരം ഉള്‍പ്പെടെ ഉള്‍പ്പെടുത്തി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. കോടതി നിര്‍ദേശിക്കുന്നതനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയുമായി ബന്ധപ്പെട്ട് ഒറ്റപ്പെട്ട സംഭവങ്ങള്‍ പോലും ഉണ്ടാകരുത് എന്നതാണ് സര്‍ക്കാര്‍ നിലപാട്. പീഠം മഹസറില്‍ രേഖപ്പെടുത്തിയിട്ടുണ്ടോ എന്നതും പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. നിലവിലെ സംഭവത്തില്‍ വിജിലന്‍സ് എസ്.പി.യുടെ റിപ്പോര്‍ട്ട് നാളെ കോടതിയില്‍ സമര്‍പ്പിക്കും.

സ്വര്‍ണ്ണപ്പാളി കേസ് ഹൈക്കോടതിയില്‍ ഇന്ന് പരിഗണിക്കും

അതേസമയം, ശബരിമലയിലെ സ്വര്‍ണ്ണപ്പാളി കേസും ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ശ്രീകോവിലിലെ ദ്വാരപാലക ശില്‍പം പൊതിഞ്ഞ ചെമ്പ് അടങ്ങിയ സ്വര്‍ണ്ണപാളികളുടെ ഭാരം 4 കിലോയോളം കുറഞ്ഞതടക്കമുള്ള വിഷയങ്ങളില്‍ ദേവസ്വം ബോര്‍ഡ് വിശദീകരണം നല്‍കും. ജസ്റ്റിസുമാരായ രാജ വിജയരാഘവന്‍, കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

 
Other News in this category

 
 




 
Close Window