Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ ചുവന്ന പോളോ കാറില്‍ രക്ഷപ്പെട്ടതായി സൂചന
reporter

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ചുവന്ന പോളോ കാറിലാണ് കണ്ണാടിയില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് വിവരം പുറത്തുവന്നത്.

- രാഹുല്‍ കടന്നുകളഞ്ഞ കാര്‍ ഒരു സിനിമാ നടിയുടേതാണെന്ന റിപ്പോര്‍ട്ടുകളും ഉണ്ട്.

- വാഹന നമ്പര്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാറിന്റെ ഉടമയെക്കുറിച്ചുള്ള വിവരം ലഭിച്ചത്.

പരാതിക്കാരിയായ യുവതി മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കുമ്പോള്‍ രാഹുല്‍ പാലക്കാട്ടെ കണ്ണാടിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു. പരാതി പുറത്തുവന്നതോടെ അദ്ദേഹം അവിടെ നിന്ന് അപ്രത്യക്ഷനായി. ഇപ്പോഴും രാഹുല്‍ എവിടെയാണെന്നതില്‍ വ്യക്തതയില്ല. യാത്രയ്ക്കിടെ കാര്‍ മാറ്റിയിരിക്കാമെന്ന സംശയവും പൊലീസ് ഉന്നയിക്കുന്നു.



അന്വേഷണം വ്യാപിക്കുന്നു

- ഒളിവിലുള്ള രാഹുലിനൊപ്പം കൂട്ടുപ്രതി ജോബി ജോസഫും ഉണ്ടെന്നാണ് പൊലീസ് നിഗമനം.

- രാഹുല്‍ കോയമ്പത്തൂരിലേക്ക് കടന്നുവെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിച്ചു.

- സുഹൃത്തുക്കളെയും പേഴ്സണല്‍ സ്റ്റാഫിനെയും കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു. ഇവരുടെ ഫോണ്‍വിളികള്‍ നിരീക്ഷണത്തിലാണ്.



ഫ്ലാറ്റ് പരിശോധന

- കഴിഞ്ഞ ദിവസം രാഹുലിന്റെ പാലക്കാട് കുന്നത്തൂര്‍മേട്ടിലെ ഫ്ലാറ്റില്‍ പൊലീസ് പരിശോധന നടത്തി.

- സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച സംഘം, രാഹുലിന്റെ പി.എയെയും സുരക്ഷാ ജീവനക്കാരെയും ചോദ്യം ചെയ്തു.

- ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്ത നിലയിലാണ്.

- രാഹുല്‍ മുങ്ങിയ കഴിഞ്ഞ വ്യാഴാഴ്ചയിലെ ദൃശ്യങ്ങളാണ് DVR-ല്‍ നിന്ന് നീക്കം ചെയ്തത്.

- DVR പ്രത്യേക അന്വേഷണ സംഘം (SIT) കസ്റ്റഡിയിലെടുത്തു

 
Other News in this category

 
 




 
Close Window