Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3723 INR  1 EURO=110.3266 INR
ukmalayalampathram.com
Mon 27th Apr 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
വിമാന ടിക്കറ്റ് നിരക്കില്‍ നിയന്ത്രണം: കേന്ദ്രത്തിന്റെ ഇടപെടല്‍
reporter

ന്യൂഡല്‍ഹി: പുതിയ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷന്‍ മാനദണ്ഡങ്ങളെ തുടര്‍ന്ന് പൈലറ്റുമാരുടെയും ജീവനക്കാരുടെയും ദൗര്‍ലഭ്യം മൂലം ഇന്‍ഡിഗോയ്ക്ക് ഉണ്ടായ പ്രതിസന്ധി മുതലെടുത്ത് മറ്റു വിമാന കമ്പനികള്‍ ആഭ്യന്തര ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തിയ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടു. യാത്രക്കാരുടെ താത്പര്യാര്‍ഥം ടിക്കറ്റ് നിരക്കിന് പരമാവധി പരിധി നിശ്ചയിച്ചിരിക്കുകയാണ്.

- 500 കിലോമീറ്റര്‍ വരെ: പരമാവധി 7,500 രൂപ.

- 500-1000 കിലോമീറ്റര്‍: പരമാവധി 12,000 രൂപ.

- 1000-1500 കിലോമീറ്റര്‍: പരമാവധി 15,000 രൂപ.

- 1500 കിലോമീറ്റര്‍ മുകളില്‍: പരമാവധി 18,000 രൂപ.

കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നതനുസരിച്ച്, നിരക്ക് സാധാരണ നിലയില്‍ എത്തുന്നതുവരെ നിയന്ത്രണം തുടരും. അല്ലാത്തപക്ഷം, നിരക്ക് സംബന്ധിച്ച് പുനഃപരിശോധന നടക്കുന്നതുവരെ നിശ്ചയിച്ച പരിധി എല്ലാ വിമാന കമ്പനികളും പാലിക്കണം.

നേരിട്ടോ, ഓണ്‍ലൈന്‍ വഴിയോ നടത്തുന്ന എല്ലാ ബുക്കിങ്ങുകള്‍ക്കും ഈ പരിധി ബാധകമാണ്. എന്നാല്‍ ബിസിനസ് ക്ലാസ് യാത്രകള്‍ക്ക് നിയന്ത്രണം ബാധകമല്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു

 
Other News in this category

 
 




 
Close Window