Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ മുന്‍ എംഎല്‍എ പി.ടി. കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്തു
reporter

തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് മുന്‍ എംഎല്‍എയും സംവിധായകനുമായ പി.ടി. കുഞ്ഞുമുഹമ്മദിനെ ലൈംഗികാതിക്രമ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ചലച്ചിത്ര പ്രവര്‍ത്തക നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

എഴാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന്, അറസ്റ്റ് ചെയ്താല്‍ ജാമ്യം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. കൂടാതെ, ഏഴു ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പില്‍ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

കഴിഞ്ഞ മാസമാണ് ചലച്ചിത്ര പ്രവര്‍ത്തക കുഞ്ഞുമുഹമ്മദിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. തുടര്‍ന്ന്, മുഖ്യമന്ത്രി പരാതി പൊലീസിന് കൈമാറി. പരാതിക്കാരിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി, മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലെ കാര്യങ്ങള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു.

ഐഎഫ്എഫ്കെ സ്‌ക്രീനിങ്ങിനോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിലെ ഒരു ഹോട്ടലില്‍ താമസിക്കുമ്പോഴാണ് സംഭവം നടന്നതെന്ന് പരാതിക്കാരി ആരോപിച്ചു. ഹോട്ടലില്‍ വെച്ച് തന്നെ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി

 
Other News in this category

 
 




 
Close Window