Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ചിറ്റൂരില്‍ കാണാതായ അഞ്ചു വയസ്സുകാരന്‍ സുഹാന്‍; മൃതദേഹം കുളത്തില്‍ കണ്ടെത്തി
reporter

പാലക്കാട്: ചിറ്റൂരില്‍ നിന്നും ഇന്നലെ കാണാതായ അഞ്ചു വയസ്സുകാരന്‍ സുഹാന്റെ മൃതദേഹം കണ്ടെത്തി. വീടിനു സമീപമുള്ള റോഡിനോടു ചേര്‍ന്ന കുളത്തിലാണ് മൃതദേഹം പൊങ്ങിക്കിടക്കുന്നത് കണ്ടെത്തിയത്.

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് കുട്ടിയെ കാണാതായത്. ചിറ്റൂര്‍ അമ്പാട്ടുപ്പാളയം എരുമങ്കോട് സ്വദേശി മുഹമ്മദ് അനസ് - തൗഹിത ദമ്പതികളുടെ മകനാണ് സുഹാന്‍. നോയല്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥിയാണ്.

കാണാതാവുമ്പോള്‍ വെളുത്ത വരയുള്ള ടീ ഷര്‍ട്ടും കറുത്ത ട്രൗസറുമാണ് സുഹാന്‍ ധരിച്ചിരുന്നത്. ഇന്നലെ രാത്രി 12 മണി വരെ സമീപപ്രദേശങ്ങളിലും ജലാശയങ്ങളിലുമെല്ലാം തിരച്ചില്‍ നടത്തിയിരുന്നു. ഇന്ന് രാവിലെ വീണ്ടും തിരച്ചില്‍ ആരംഭിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്

 
Other News in this category

 
 




 
Close Window