Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മോഹന്‍ലാലിന്റെ അമ്മ അന്തരിച്ചു
reporter

കൊച്ചി: നടന്‍ മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അമ്മ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചി എളമക്കരയിലെ വീട്ടിലായിരുന്നു അന്ത്യം. കഴിഞ്ഞ പത്ത് വര്‍ഷമായി പക്ഷാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ വീട്ടില്‍ ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. മോഹന്‍ലാല്‍ വീട്ടിലെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അമ്മയുടെ 89-ാം പിറന്നാള്‍ മോഹന്‍ലാല്‍ ആഘോഷമാക്കിയിരുന്നു. സംഗീതാര്‍ച്ചനയും നടത്തിയിരുന്നു.

പരേതനായ വിശ്വനാഥന്‍ നായര്‍ ആണ് ഭര്‍ത്താവ്. ഇടയ്ക്കിടെ അമ്മയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. മോഹന്‍ലാലിന്റെ അച്ഛനും സഹോദരന്‍ പ്യാരിലാലും അന്തരിച്ച ശേഷം ശാന്തകുമാരി അമ്മ മോഹന്‍ലാലിനൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്.

തന്റെ അമ്മയെക്കുറിച്ച് വൈകാരികമായ കുറിപ്പുകളും മോഹന്‍ലാല്‍ ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. ജീവിതത്തിലെ ഏത് സന്തോഷ നിമിഷത്തിലും അമ്മയ്ക്ക് അരികിലേക്ക് മോഹന്‍ലാല്‍ ഓടിയെത്താറുണ്ട്. ഏറ്റവുമൊടുവില്‍ ദാദാ സാഹെബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ചപ്പോഴും മോഹന്‍ലാല്‍ പതിവ് തെറ്റിച്ചിരുന്നില്ല. ബുധനാഴ്ചയാണ് ശാന്തകുമാരി അമ്മയുടെ സംസ്‌കാരം

 
Other News in this category

 
 




 
Close Window