Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കോട്ടയത്ത് മതസൗഹാര്‍ദത്തിന്റെ മനോഹര കാഴ്ച
reporter

കോട്ടയം: കുമരകത്ത് നിന്നുള്ള മതസൗഹാര്‍ദത്തിന്റെ അപൂര്‍വ കാഴ്ച സോഷ്യല്‍ മീഡിയയില്‍ വൈറലായി. കരോള്‍ ഗാനത്തിനൊപ്പം അയ്യപ്പ ഭക്തര്‍ ചുവടുവെച്ചത് ഹൃദയസ്പര്‍ശിയായ അനുഭവമായിരുന്നുവെന്ന് സൈബര്‍ ലോകം അഭിപ്രായപ്പെട്ടു.

കുമരകം കൊച്ചിടവട്ടം ശിവദാസ് കുറശ്ശേരിയുടെ വീട്ടില്‍ നടക്കുന്ന ഭജനത്തിനിടെയാണ് സംഭവം. നാല്‍പ്പത്തിയൊന്ന് ദിവസമായി ഇവിടെ ഭജന നടക്കുകയാണ്. സമീപത്തുകൂടി പോയ കരോള്‍ സംഘം നിശബ്ദമായപ്പോള്‍ ഭജനസംഘാംഗങ്ങള്‍ അവരെ പന്തലിലേയ്ക്ക് ക്ഷണിച്ചു. തുടര്‍ന്ന് ഭജന സംഘം ''ഹൂദിയായിലെ ഒരു ഗ്രാമത്തില്‍...'' എന്ന ഗാനം പാടിയപ്പോള്‍ കരോള്‍ സംഘവും അയ്യപ്പ ഭക്തരും ഒരുമിച്ച് ചുവടുവെച്ചു.

വിഡിയോയ്ക്ക് താഴെ പോസിറ്റീവ് കമന്റുകളുടെ പ്രളയമാണ്. ''ഇതാണ് ദൈവത്തിന്റെ സ്വന്തം നാട്, ഇത് കേരളമാണ്'' എന്നിങ്ങനെ മതസൗഹാര്‍ദത്തെ പ്രശംസിക്കുന്ന പ്രതികരണങ്ങളാണ് കൂടുതലും. കുട്ടികളില്‍ നിന്ന് മുതിര്‍ന്നവരുവരെ നിരവധിപേര്‍ ഗാനവും നൃത്തവും ആസ്വദിച്ച് കരോള്‍ സംഘത്തോടൊപ്പം ചേര്‍ന്നുനിന്നത് വിഡിയോയില്‍ വ്യക്തമായി കാണാം.

ശ്രീ ധര്‍മ്മശാസ്താ ഭജന സംഘമാണ് മതസൗഹാര്‍ദത്തിന്റെ മാതൃകയായത്. 55 പേരടങ്ങുന്ന സംഘം കെഎസ്ആര്‍ടിസി ബസില്‍ കുമരകത്തു നിന്ന് യാത്ര തിരിക്കും. എരുമേലിയില്‍ പേട്ടയും തുള്ളിയും നടത്തി ജനുവരി 10ന് ശബരിമലയിലെത്തും. സ്വീകരണത്തിന് പകരമായി, മണ്ഡലംചിറപ്പ് സമാപന ദിനത്തില്‍ കരോള്‍ സംഘത്തിലെ കുട്ടികള്‍ ഭജനമഠത്തിലെത്തി. ശനിയാഴ്ച വൈകീട്ട് നടന്ന ഭജനയിലും അവര്‍ പങ്കെടുത്തു

 
Other News in this category

 
 




 
Close Window